Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീമായതിനാല്‍ മലയാളി സ്ത്രീയ്ക്ക് ദില്ലിയില്‍ വീടില്ല... ഇവിടെ എന്ത് മതേതരത്വം?

ദില്ലി: ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ്. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും തന്നെ ഇവിടെ പൗരന്റെ അവകാശങ്ങള്‍ക്ക് വിലങ്ങ് തടിയാകാന്‍ പാടുള്ളതല്ല. എന്നാല്‍ എന്താണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്?

മുസ്ലീം മതവിശ്വാസിയാതിനാല്‍ താമസിയ്ക്കാന്‍ ഇടം കിട്ടുന്നില്ലെന്ന പരാതിയാണ് മലയാളിയായ റീമ ഷംസുദ്ദീന്‍ ഉന്നയിക്കുന്നത്. ദില്ലി സൗത്ത് കാമ്പസ്സിലെ കോളേജ് അധ്യാപികയാണ് റീമ.

Reema Shamsudheen

കാഴ്ചക്കുറവ് മൂലമുള്ള വിഷമതകള്‍ അനുഭവിയ്ക്കുന്ന ആളാണ് റീമ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ ദില്ലിയില്‍ എത്തുന്നത്. പിന്നീട് വേനല്‍ അവധിയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് പ്രതിസന്ധി തുടങ്ങിയത്.

ഫ്‌ലാറ്റിന് അഡ്വാന്‍സ് നല്‍കി താമസിയ്ക്കാനെത്തിയപ്പോഴാണ് ഉടമസ്ഥന്‍ പ്രശ്‌നമുണ്ടാക്കിയത്. മുസ്ലീങ്ങള്‍ക്ക് ഫ്‌ലാറ്റ് നല്‍കാന്‍ താത്പര്യമില്ലെന്നായിരുന്നു പ്രതികരണം. എന്തായാലും റീമ വെറുതേയിരിയ്ക്കുവാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ എല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോ തയ്യാറാക്കി അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തു.

ഇത്രയും അപമാനകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് അഭ്യര്‍ത്ഥിയ്ക്കുന്നതാണ് വീഡിയോ . സംഭവം സര്‍ക്കാര്‍ തലത്തില്‍ ശ്രദ്ധിയ്ക്കപ്പെട്ടു. ആവശ്യമായ സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+