'രാജ്യത്തിനും സമൂഹത്തിനും തീരാ നഷ്ടമെന്ന് മഞ്ജു വാര്യര്‍'; അനുശോചനവുമായി സിനിമാ താരങ്ങള്‍
ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ താരങ്ങളും. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തിയത്. മലയാളം ബോളിവുഡ് താരങ്ങളും അനുശോചിച്ചു.
മഞ്ജു വാര്യര്‍, ഗിന്നസ് പക്രു, സുരേഷ് ഗോപി,പ്രിഥ്വിരാജ്, ആന്റോ ജോസഫ് തുടങ്ങിയവരാണ് അനുശോചനമര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ജനറല്‍ ബിപിന്‍ റാവത്തും മറ്റ് 12 പേരുടെയും മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടലും ദുഃഖവും തോന്നി. ഇത് നമ്മുടെ രാജ്യത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മഞ്ജു വാര്യര്‍ കുറിച്ചു.

നഷ്ടമായത് രാജ്യത്തിന്റെ വിലപ്പെട്ട ജീവന്‍. രാജ്യത്തെ ഏറ്റവും സമര്‍ത്ഥനായ സൈനിക മേധാവികളില്‍ ഒരാളായ അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഏവര്‍ക്കും പ്രണാമം. സംവിധായകന്‍ ഷാജി കൈലാസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മരണപ്പെട്ട എല്ലാവര്‍ക്കും പ്രാര്‍ത്ഥനകളും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് പ്രിഥ്വിരാജ് കുറിച്ചു. ബിപിന്‍ റാവത്തിന്റെ കുടുംബത്തിന് സമാധാനവും ശക്തിയും നല്‍കേണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് കുറിച്ചു. സംയുക്തസേനാ മേധാവി ബിപിന്‍ റാവത്തിന് ആദരാഞ്ജലികള്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ബിപിന്‍ റാവത്തിനും അദ്ദേഹത്തിന്റെ ഭാര്യക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് കുനാല്‍ കപൂര്‍ പറഞ്ഞു. ബിപിന്‍ റാവത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് പരേശ് റാവല്‍ ട്വീറ്റ് ചെയ്തു. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്ന് സിനിമാ താരം വിവേക് ഓബ്രോയ് ട്വിറ്ററില്‍ കുറിച്ചു. മാതൃരാജ്യത്തിനായുള്ള 4 പതിറ്റാണ്ടുകളുടെ നിസ്വാര്‍ത്ഥ സേവനത്തിന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ഒരാളുടെ നഷ്ടത്തില്‍ രാജ്യത്തിന്റെ ദുഖത്തിനൊപ്പം ചേരുന്നുവെന്നും വിവേക് ഒബ്രോയ് ട്വീറ്റ് ചെയ്തു.

ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും ഉള്‍പ്പെട്ട ഹോലികോപ്റ്റര്‍ അപകടത്തില്‍ വിനാശകരമായ വാര്‍ത്തകളാണ് കേട്ടത്. അവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ജീവിതം വളരെ ദുര്‍ബലവും പ്രവചനാതീതവുമാണെന്നും സിദ്ധാര്‍ത്ത് ട്വീറ്റ് ചെയ്തു. പായല്‍ ഘോഷ് ബിന്‍ റാവത്തിന്റെ ചിത്രം പങ്കുവെച്ചകൊണ്ടാണ് അനുശോചനം രേഖപ്പെടുത്തിയത്.

സിഡിഎസ് മേധാവി ബിപിന്‍ റാവത്തിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. ദുരന്ത വാര്‍ത്തകള്‍ ആഘോഷിക്കുന്ന ഏതൊരാളും ഇന്ത്യയുടെ ശത്രുവല്ല, മറിച്ച് മാനവികതയുടെ ശത്രുവാണ്. മാന്യതയുടെ ഒരു കണിക ദയവായി കാണിക്കണം പ്രണിത സുഭാഷ് ട്വീറ്റ് ചെയ്തു.

ഈ വര്‍ഷത്തെ ഏറ്റവും ഭയാനകമായ വാര്‍ത്ത ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ദാരുണമായ ഹെലികോപ്റ്റര്‍ അപകടത്തിലെ വിയോഗമാണ്. രാഷ്ട്രത്തിന് ജനറല്‍ റാവത്തിന്റെ സേവനത്തിന് രാജ്യം എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഓം. ശാന്തി ജയ് ഹിന്ദ് ബിപിന്‍ റാവത്തിന്റെ ചിത്രത്തില്‍ എഴുതികൊണ്ട് കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സിഡിഎസ് മേധാവി ബിപിന്‍ റാവത്തിന്റെയും, ഭാര്യയുടെയും 11 സൈനിക ഉദ്യോഗസ്ഥരുടെ മരണം കേട്ടതില്‍ ദുഖമുണ്ടെന്ന് സിനിമാ താരം തമന്ന ചിത്രം പങ്കുവെച്ച്‌കൊണ്ട് അനുശോചനം രേഖപ്പെടുത്തി. മിസ്റ്റര്‍ആന്‍ഡ് മിസ്സിസ് ബിപിന്‍ റാവത്തിന്റെ ആകസ്മികവും ദുഃഖകരവുമായ വിയോഗത്തില്‍ ആഴത്തില്‍ ദുഃഖിക്കുന്നു, നമ്മുടെ രാജ്യത്തിന് എത്ര വലിയ നഷ്ടമാണ് ഈ ദു:ഖത്തിന്റെ മണിക്കൂറില്‍ ഉണ്ടായിരിക്കുന്നത്. ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നല്‍കട്ടെയെന്ന് ഗായകന്‍ ബാബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കികൊണ്ട് ഹെലികോപ്റ്റര്‍ ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്ന് വീണത്. സിഡിഎസ് മേധാവി ബിപിന്‍ റാവത്ത് ഭാര്യ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൈലറ്റുമാര്‍ തുടങ്ങി 14ഓളം പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. കോപ്റ്റര്‍ തകര്‍ന്ന് വീണയുടന്‍ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിബിന്‍ റാവത്തിനെ അപകട സ്ഥലത്ത് നിന്നും വില്ലിങ്ടണിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ സംയുക്ത സൈനിക മേധാവിയുടെ ആരോഗ്യ നില സംബന്ധിച്ച വലിയ അഭ്യൂഹങ്ങളായിരുന്നു നിലനിന്നത്. ഒടുവില്‍ ഇന്ത്യന്‍ വ്യോമസേനയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കിരുക്കുയായിരുന്നു.
Recommended Video

നരേന്ദ്രമോദി പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവര്‍ ബിബിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ബിപിന്‍ റാവത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്നായിരുന്നു മോദി പ്രതികരിച്ചത്. 'ജനറല്‍ ബിപിന്‍ റാവത്ത് വളരെ മികച്ച സൈനികനായിരുന്നുവെന്നും ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതില്‍ വളരെയധികം സംഭാവന നല്‍കിയെന്നും അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മോദി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications