കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്ഡ് കോള്‍ പ്രണയം പുതുജീവിതം നല്‍കിയ ലളിതക്ക് ബോളിവുഡ് താരത്തിന്റെ സമ്മാനം...

ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഘോസ്‌ലയും സമ്മാനം നല്‍കി

  • By Anoopa
Google Oneindia Malayalam News

മുംബൈ: മിസ്ഡ് കോള്‍ പ്രണയത്തിലൂടെ പുതുജീവിതം ലഭിച്ച ആസിഡ് ആക്രമണ ഇരയായ ലളിതക്ക് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ വിവാഹസമ്മാനം. ഇരട്ടിമധുരമെന്നോണം മുംബൈയിലെ താനെയില്‍ സ്വപ്‌നതുല്യമായൊരു ഫ്‌ളാറ്റാണ് വിവേക് ഇരുവര്‍ക്കും സമ്മാനിച്ചത്. ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഘോസ്‌ലയും ചേര്‍ന്നാണ് വിവാഹ സാരിയും താലിയും സമ്മാനിച്ചത്.

തീര്‍ന്നില്ല ഇരുവരേയും പുകഴ്ത്തി ട്വിറ്ററില്‍ പോസ്റ്റുമിട്ടു താരം. അത്ഭുതപ്പെടുത്തുന്ന പ്രണയകഥയാണ് ലളിതയുടെയും രവിശങ്കറിന്റെയും. രവിശങ്കര്‍ ലളിതയെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. വളരെയധികം ധൈര്യമുള്ള പെണ്‍കുട്ടിയാംണ് ലളിതയെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. ഇരുവരുടേയും ബന്ധം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കട്ടെയെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

6-25

2012 ലായിരുന്നു അത്. ചെറിയൊരു വാക്തര്‍ക്കത്തിന്റെ പേരില്‍ ബന്ധു കൂടിയായ യുവാവാണ് ലളിതയുടെ മുഖത്ത് ആസിഡ്് ഒഴിച്ചത്. പിന്നീട് ജീവിതത്തിന്റെ പോക്കു തന്നെ മറ്റൊരു ദിശയിലാകുകയായിരുന്നു.താനെയില്‍ വെച്ച് രണ്ടു മാസം മുന്‍പ് രവിശങ്കറിനെ പരിചയപ്പെടുന്നത്. ഒരു മിസ്ഡ് കോളിലായിരുന്നു തുടക്കം. ആ പരിചയം പ്രണയമായി.പിന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് സമ്മതമാക്കി മാറ്റിയാണ് രവിശങ്കര്‍ ലളിതയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

English summary
Vivek Obroi gifts flat to acid attack victim Lalitha,who got married yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X