കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കറന്‍സി നോട്ടുകളില്‍ ഇനിമുതല്‍ സ്വാമി വിവേകാനന്ദനും അംബേദ്കറും

  • By Athul
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയ്‌ക്കൊപ്പം ഇനി സ്വാമി വിവേകാനന്ദന്റേയും ഡോ ബിആര്‍ അംബേദ്കറുടേയും മുഖചിത്രങ്ങല്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ആര്‍ബിഐയുടെ മുന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ നരേന്ദ്ര ജാദവ് ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പ്രധാനമന്ത്രിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

യുകെയിലും യുഎസിലും കറന്‍സി നോട്ടുകളില്‍ പല പ്രമുഖരുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇത്തരം സാധ്യതകള്‍ ഇന്ത്യയിലും പരീക്ഷിക്കാവുന്നതാണെന്ന് ജാദവ് പറയുന്നു.

note

1966 മുതല്‍ ഇന്ത്യയുടെ കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം മാത്രമാണ് ആലേഖനം ചെയ്തിരുന്നത്. ഒരു രാജ്യത്തിന്റെ പാരമ്പര്യവും നയങ്ങളുമാണ് കറന്‍സി നോട്ടുകളിലെ മുഖചിത്രമായി പരിഗണിക്കപ്പെടുന്നത്.

എന്നാല്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ അത് രാഷ്ട്രീയ വാക്ക് പോരിലേക്ക് നയിക്കാനും സാധ്യതയേറെയാണ്. പ്രത്യേകിച്ചും പ്രമുഖരുടെ പാരമ്പര്യം സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്ന പശ്ചാത്തലത്തില്‍.

English summary
Vivekananda and Ambedkar Should Appear on Rupee Notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X