കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല വെട്ടിപ്പിടിച്ചത് വന്‍ വ്യവസായ സാമ്രാജ്യം; എന്നും നോക്കിയത് പണം, എല്ലാം തരിപ്പണമാവുന്നു!!

മുഖ്യമന്ത്രിപദം കൈകളിലെത്തിയെന്ന് കരുതിയിരിക്കുമ്പോഴാണ് ശശികലക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിയുന്നത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായി നില്‍ക്കുമ്പോഴും വികെ ശശികല എന്നും നോക്കിയത് സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രാമാക്കാന്‍. ജയലളിതക്ക് ശേഷവും അവരുടെ ഇതേ ചിന്തയാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിപദം കൈകളിലെത്തിയെന്ന് കരുതിയിരിക്കുമ്പോഴാണ് ശശികലക്ക് മുമ്പില്‍ എല്ലാം തകര്‍ന്നടിയുന്നത്. വിഷമം അടക്കി നടന്നിരുന്ന ജയലളിതയുടെ വിശ്വസ്തന്‍ ഒ പനീര്‍ശെല്‍വം പൊട്ടിത്തെറിച്ചതോടെ ശശികലയ്ക്ക് തിരിച്ചടി നേരിടുന്ന കാഴ്ചയാണ് തമിഴകത്ത്. അതാവട്ടെ അവര്‍ ഇതുവരെ പിന്തുടര്‍ന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയുമാണ്.

പനീര്‍ശെല്‍വം കൊടുത്ത അടി

അനധികൃത സ്വത്ത് സമ്പാദന കേസ് ശശികലയുടെ മുഖ്യമന്ത്രി പദത്തിന് വിലങ്ങായി നില്‍ക്കുമ്പോഴാണ് പനീര്‍ശെല്‍വം അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. ഈ കേസില്‍ ജയലളിതയും ശശികലയും ആദ്യം ശിക്ഷിക്കപ്പെട്ടെങ്കിലും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടു. ഇതിനെതിരായ കര്‍ണാടകയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി അടുത്താഴ്ച വിധിപറയുന്നത് കാത്തിരിക്കവെയാണ് പനീര്‍ശെല്‍വം ശത്രുപക്ഷത്തായത്.

ബിസിനസ് താല്‍പര്യം

ശശികല തന്റെ രാഷ്ട്രീയ കാര്യങ്ങള്‍ പോലും ചലിപ്പിച്ചിരുന്നത് ബിസിനസ് താല്‍പര്യങ്ങള്‍ നോക്കിയിട്ടായിരുന്നുവെന്ന രേഖകളാണ് ഒടുവില്‍ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു.

ജാസ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്

2015 ജനുവരിയില്‍ നടന്ന കാര്യങ്ങളാണ് ചാനല്‍ റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഈ സമയമാണ് ജാസ് സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും ശശികല സ്വന്തമാക്കിയത്. ഇന്ന് ശശികലക്ക് ഈ കമ്പനിയില്‍ 9.9 കോടി രൂപയുടെ ഉടമസ്ഥതയാണുള്ളത്.

മറ്റൊരു കമ്പനിയുടെ ഓഹരിയും വാങ്ങിക്കൂട്ടി

ജാസ് സിനിമാസ് മുമ്പ് ശശികലയുടെ ബന്ധുക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഇതിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമക്കിയ ശേഷം അവര്‍ ലുക്‌സ് മള്‍ട്ടിപ്ലക്‌സ് എന്ന കമ്പനിയുടെ ഓഹരികളും വാങ്ങിക്കൂട്ടി. സത്യം സിനിമാസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ലുക്‌സ് മള്‍ട്ടിപ്ലക്‌സ്.

നിയമവിരുദ്ധമായ സമ്പാദനം

അണ്ണാ ഡിഎംകെയുടെ മുഖപത്രമായ നമ്മുദു എംജിആര്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ നിന്ന് 6 കോടി രൂപയാണ് ജാസിലേക്ക് ഒഴുകിയത്. പാര്‍ട്ടി ഫണ്ട് വകമാറ്റിയോ എന്ന ആശങ്കയും നിലവിലുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിച്ച വിചാരണ കോടതി ജയലളിതയെയും ശശികലയെയും കുറ്റക്കാരാണെന്ന് കണ്ടെത്തുമ്പോള്‍ നമ്മുദു എംജിആറിന്റെ ഫണ്ടുകള്‍ നിയമവിരുദ്ധമായി ഉണ്ടാക്കിയതാണെന്ന് പരാമര്‍ശിച്ചിരുന്നു.

 മിദാസ് ഡിസ്റ്റിലെറി

ഇതിനു പുറമെ, മിദാസ് ഡിസ്റ്റിലെറികളില്‍ 48 ശതമാനത്തിന്റെ ഉടമസ്ഥാവകാശവും 2015ല്‍ ശശികല സ്വന്തമാക്കിയിരുന്നു. ശശികലയുടെ ബന്ധുക്കളുടെ മദ്യനിര്‍മാണ കമ്പനിയാണ് മിദാസ്. ജാസ് സിനിമാസ് വഴിയാണ് മിദാസിലെ ഓഹരിയും ശശികല സ്വന്തമാക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

1800 കോടിയുടെ വിറ്റുവരവ്

തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യ വിതരണ കമ്പനിയായ ടസ്മാകിന് മദ്യം നല്‍കുന്നവരില്‍ പ്രധാനികളാണ് മിദാസ്. ഈ കമ്പനിയില്‍ 50 ശതമാനം ഓഹരി ശശികലയുടെ ബന്ധുക്കള്‍ക്കാണ്. 2015ല്‍ മിദാസിന്റെ വിറ്റുവരവ് 1800 കോടി രൂപയാണ്.

ശ്രീ ജയ ഫൈനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്

ശ്രീ ജയ ഫൈനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ആജീവനാന്ത ഡയറക്ടര്‍ കൂടിയാണ് ശശികല. ഇത് സര്‍ക്കാര്‍ രേഖകളില്‍ മാത്രം ഒതുങ്ങുന്ന ഒരു കമ്പനിയാണ്. കാര്യമായ വരുമാനം കാണിക്കാത്ത ഈ കമ്പനിയിലെ നിക്ഷേപകര്‍ ജയ പബ്ലിക്കേഷനും നമ്മുദു എംജിആറുമാണ്. എന്നാല്‍ ജയ ഫൈനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് അനധികൃത സ്വത്ത് സമ്പാദനത്തിനുള്ള വഴിയായിരുന്നുവെന്നാണ് കരുതുന്നത്.

English summary
As VK Sasikala is set to take over as Chief Minister of Tamil Nadu, an NDTV investigation has found that the long-time companion of the late J Jayalalithaa remains embroiled in a web of conflicts of interest and dubious financial links. Both Ms Sasikala and Jayalalithaa were convicted of corruption charges. They were later acquitted, but the Supreme Court is expected to pronounce verdict on the acquittal within a week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X