• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഞ്ചു നാള്‍ അഴിയ്ക്ക് പുറത്ത്: ശശികലയ്ക്ക് പരോള്‍, ഇനി എല്ലാം കലങ്ങിത്തെളിയും!!

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വികെ ശശികലയ്ക്ക് പരോള്‍ അനുവദിച്ചു. അ‍ഞ്ചു ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുള്ളത്. രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയായിരുന്നു ശശികല പരോളിന് അപേക്ഷിച്ചത്.

മരുമകന്‍ ടിടിവി ദിനകരന്‍ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെ തന്നെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. നേരത്തെ 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ശശികല കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ശശികലയുടെ ഭര്‍ത്താവ് നടരാജനെ കരള്‍- വൃക്കരോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ചട്ടങ്ങള്‍ ബാധകം

ചട്ടങ്ങള്‍ ബാധകം

ചെന്നൈയിലെത്തുന്ന ശശികലയ്ക് ബന്ധുവിന്‍റെ വീട്ടില്‍ താമസിക്കാമെങ്കിലും ആരുമായും കൂടിക്കാഴ്ച നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കാനോ പ്രസ്താവനകള്‍ നടത്താനോ പാടില്ലെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സംബന്ധിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 സാങ്കേതിക തടസ്സം

സാങ്കേതിക തടസ്സം

നേരത്തെ 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ശശികല കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ശശികലയുടെ ഭര്‍ത്താവ് നടരാജനെ കരള്‍- വൃക്കരോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയലളിതയുടെ മരണത്തോടെയാണ് അണ്ണാ ഡിഎംകെയുടെ അധികാരം പിടിച്ചെടുക്കുന്നത്. എന്നാല്‍ ജയലളിതയും ശശിലകലയും പ്രതി ചേര്‍ക്കപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി വന്നതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് മങ്ങലേറ്റു. പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് പിന്നാലെയാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വരുന്നത്.

 വിവാദങ്ങള്‍ വിടാതെ പിന്‍തുടരുന്നു

വിവാദങ്ങള്‍ വിടാതെ പിന്‍തുടരുന്നു

ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സംബന്ധിച്ച് പുതിയ വിവാദങ്ങളുമായി ബിജെപി രംഗത്ത്. അവയവമാറ്റ ശസ്ത്രത്രിയ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവാണ് ബിജെപിയുടേത് മസ്തിഷ്‌ക മരണം സംഭവിച്ച കാര്‍ത്തിക് എന്ന യുവാവിന്റെ അവയവങ്ങളാണ് നടരാജന് ലഭിച്ചത്. പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ എങ്ങനെയാണ് ചെന്നൈയിലെത്തിച്ചത് എന്ന ചോദ്യമാണ് ബിജെപിയുടേത് തമിഴ്‌നാട്ടിലെ ചട്ടം അനുസരിച്ച് കാര്‍ത്തിക്കിന്റെ അവയവങ്ങള്‍ തഞ്ചാവൂര്‍ ഉള്‍പ്പെടുന്ന മേഖലയിലെ രോഗികള്‍ക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നുമാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.

33 വര്‍ഷം മുമ്പ് വിവാഹം

33 വര്‍ഷം മുമ്പ് വിവാഹം

33 വര്‍ഷം മുമ്പാണ് ജയലളിതയുടെ തോഴിയായിരിക്കെ ശശികല സര്‍ക്കാര്‍ പിആര്‍ഒ ആയിരുന്ന എം നടരാജനെ വിവാഹം കഴിക്കുന്നത്. പിന്നീട് ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയ ശശികലയുടെ ബന്ധുക്കളില്‍ ഒരാളായി നടരാജന്‍ മാറുകയും ചെയ്തു. തന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു.

 മരുമകനെ ആളാക്കി

മരുമകനെ ആളാക്കി

ശിക്ഷിക്കപ്പെട്ടതോടെ മരുമകനായ ടിടിവി ദിനകരനെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കിയാണ് ശശികല ജയിലേയ്ക്ക് പോകുന്നത്. പാര്‍ട്ടിയുടെ അധികാരം വിട്ടുപോകാന്‍ പയറ്റിയ തന്ത്രങ്ങള്‍ ഇരുവരെയും തിരിഞ്ഞു കൊത്തിയതോടെ കഴിഞ്ഞ മാസം ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഒപിഎസ്- ഇപിഎസ് പക്ഷത്തിന്‍റെ ലയനമാണ് ശശികലയ്ക്കും ടിടിവിയ്ക്കും തിരിച്ചടിയായത്. എന്നാല്‍ മരുകമനെ പാര്‍ട്ടിയില്‍ തിരികെയെത്തിക്കാനുള്ള ചരടുവലികളാണ് ചിന്നമ്മ നടത്തിക്കൊണ്ടിരിക്കുന്നത്.

 ശശികല നടരാജന്‍ വികെയിലെത്തി

ശശികല നടരാജന്‍ വികെയിലെത്തി

ശശികല നടരാജന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന ജയലളിതയുടെ തോഴി അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതോടെയാണ് നടരാജന്‍ എന്ന ഭര്‍ത്താവിന്‍റെ പേര് മാറ്റി വികെ ശശികലയായി മാറുന്നത്.

 ജയിലില്‍ സുഖവാസം

ജയിലില്‍ സുഖവാസം

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവ് ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയ്ക്ക് രാജകീയ പരിഗണനയാണ് ജയിലില്‍ ലഭിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

 ഉടന്‍ അങ്കത്തട്ടില്‍

ഉടന്‍ അങ്കത്തട്ടില്‍

ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജന്‍റെ ആരോഗ്യസ്ഥിതി മോശമായതോടെ ശശികല ജയിലിന് പുറത്തേക്കെത്തുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് 15 ദിവസത്തെ പരോള്‍ തേടിക്കൊണ്ട് ചിന്നമ്മ അപേക്ഷ സമര്‍പ്പിക്കുന്നത്. ഭര്‍ത്താവിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോള്‍‌ ലഭിക്കുമെന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍.

 കരള്‍രോഗ ബാധിതന്‍

കരള്‍രോഗ ബാധിതന്‍

എഴുപത്തിനാലുകാരനായ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സിച്ചാലും ഭേദമാകാത്ത കരള്‍ വീക്കമാണ് ഇദ്ദേഹത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടരാജന് കിഡ്‌നി തകരാറുണ്ടെന്നും ശ്വാസകോശ ചുരുക്കമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര ശസ്ത്രക്രിയ ഇദ്ദേഹത്തിന് ആവശ്യമുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 വിവാദം ജയിലിന് പുറത്ത്

വിവാദം ജയിലിന് പുറത്ത്

ജയലളിതയുടെ അസുഖ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവെച്ചത് ശശികലയെയും സംഘത്തെയും ഭയന്നാണെന്ന് പളനിസാമി മന്ത്രിസഭാംഗം ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെ ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ദുരൂഹതകളും വീണ്ടും ശശികലയിലേയ്ക്ക് തന്നെ നീളും.

ജുഡീഷ്യല്‍ അന്വേഷണം

ജുഡീഷ്യല്‍ അന്വേഷണം

അന്വേഷണം പ്രഖ്യാപിച്ചു ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്നും പിന്നില്‍ ശശികല ആണെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷനാണ് അന്വേഷണം നടത്തുക. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികല പുറത്തുവരുന്നതോടെ ജയലളിതയുടെ മരണം സംബന്ധിച്ച ചില തിരിച്ചടികളും പ്രതീക്ഷിക്കാം.

English summary
VK Sasikala will walk out of a Bengaluru prison today, nearly eight months after she was jailed for corruption. She has been given five days to travel to Chennai to visit her husband in hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more