Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയ്ക്ക് കൊറോണ രോഗമില്ല; ആരോഗ്യം വീണ്ടെടുത്തു... ജയില്‍ മോചനം 27ന്

ബെംഗളൂരു: എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഓക്‌സിജന്റെ അളവ് ഭേദപ്പെട്ട നിലയിലെത്തി. ഇന്ന് രാവിലെ അവര്‍ ഭക്ഷണം കഴിക്കുകയും കുറച്ചുനേരം നടക്കുകയും ചെയ്തുവെന്ന് ബൗറിങ് ആന്റ് ലേഡി കര്‍സണ്‍ ആശുപത്രിയിലെ ഡോക്ടര്‍ മനോജ് എച്ച് വി പറഞ്ഞു. ബുധഴാഴ്ച വൈകീട്ട് 6.30നാണ് ശശികലയെ ആശുപത്രിയില്‍ എത്തിച്ചത്. ശ്വാസ തടസവും ചുമയുമുണ്ടായിരുന്നു. ഓക്‌സിജന്റെ അളവ് നന്നേ കുറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ശശികലയ്ക്ക് രണ്ട് കൊറോണ പരിശോധനകള്‍ നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ശശികലയുമായി ബന്ധമുള്ള തമിഴ്‌നാട്ടിലെ നേതാക്കള്‍ പറഞ്ഞു.

s

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടാണ് ശശികലയെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അടച്ചത്. ഈ മാസം 27ന് ജയില്‍ മോചിതയാകാനിരിക്കുകയാണ് ശശികല. അവരുടെ ശിക്ഷാ കാലാവധി അന്ന് തീരും. കഴിഞ്ഞ പത്ത് ദിവസമായി ശശികലയ്ക്ക് പനിയുണ്ടായിരുന്നു. കൊറോണ നിയന്ത്രണങ്ങള്‍ കാരണം പുറത്ത് നിന്ന് ആരെയും അവരെ കാണാന്‍ അനുവദിക്കാറില്ല.

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് ശശികല പുറത്തിറങ്ങുന്നത്. അവരെ എഐഎഡിഎംകെയില്‍ എടുക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ജയലളിതക്ക് ശേഷം അണ്ണാ ഡിഎംകെ അധ്യക്ഷ പദവി ശശികല ഏറ്റെടുത്തിരുന്നു. ആ സമയത്താണ് അവര്‍ക്കെതിരായ ശിക്ഷാ വിധി സുപ്രിംകോടതി ശരിവച്ചത്. തുടര്‍ന്ന് എടപ്പാടി പളനിസ്വാമിയെയും ഒ പന്നീര്‍ശെല്‍വത്തെയും പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചാണ് ശശികല ജയിലിലേക്ക് പോയത്. എന്നാല്‍ തൊട്ടുപിന്നാലെ ശശികലയെ അണ്ണാഡിഎംകെ പുറത്താക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+