കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ മോചിതയാകാനിരിക്കെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Google Oneindia Malayalam News

ബെംഗളൂരു: ഈ മാസം 27ന് ജയില്‍ മോചിതയാകാനിരിക്കെ വികെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം. കടുത്ത പനിയും ശ്വാസതടസവും കാരണം അവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്കാണ് ശശികലയെ മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട ശശികലയുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുകയാണ്.

s

ശരീരത്തിലെ ഓക്‌സിജന്റെ അളവില്‍ വ്യതിയാനം വന്നതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. കഴിഞ്ഞ പത്ത് ദിവസമായി ശശികലയ്ക്ക് പനിയുണ്ടായിരുന്നു. കൊറോണ പരിശോധന നടത്തിയിട്ടുണ്ട്. ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 മാസമായി ശശികലയെ കാണാന്‍ ബന്ധുക്കളെയോ മറ്റോ അനുവദിച്ചിരുന്നില്ല. കൊറോണ കാരണം കടുത്ത നിയന്ത്രണങ്ങളാണ് ജയിലില്‍.

എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍എ പ്ലസ് മണ്ഡലത്തില്‍ നിന്ന് ശോഭയെ വെട്ടി ബിജെപി; ശശികലയ്ക്ക് പുറമെ സന്ദീപ് വാര്യരും പാലക്കാട് പട്ടികയില്‍

2017 ഫെബ്രുവരി 14നാണ് ശശികലക്കെതിരായ ശിക്ഷ സുപ്രീംകോടതി ശരിവച്ചത്. തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെയാണ് ശശികല പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ അവരുടെ ജയില്‍ മോചനം തമിഴ്‌നാട്ടില്‍ ഏറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. അതേസമയം, ശശികലെയ എഐഎഡിഎംകെയില്‍ എടുക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലുംകോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലും

ജയലളിതക്ക് ശേഷം അണ്ണാ ഡിഎംകെ അധ്യക്ഷ പദവി ശശികല ഏറ്റെടുത്തിരുന്നു. ആ സമയത്താണ് അവര്‍ക്കെതിരായ ശിക്ഷാ വിധി സുപ്രിംകോടതി ശരിവച്ചത്. തുടര്‍ന്ന് എടപ്പാടി പളനിസ്വാമിയെയും ഒ പന്നീര്‍ശെല്‍വത്തെയും ചുമതല ഏല്‍പ്പിച്ചാണ് ശശികല ബെംഗളൂരു ജയിലിലേക്ക് പോയത്. എന്നാല്‍ തൊട്ടുപിന്നാലെ രാഷ്ട്രീയം മാറി. ശശികലയെ അണ്ണാഡിഎംകെ പുറത്താക്കി. ഇപ്പോള്‍ എഐഎഡിഎംകെ എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവുമാണ്.

ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...

ശശികല പുറത്തിറങ്ങിയാല്‍ ബന്ധു ടിടിവി ദിനകരന്റെ പാര്‍ട്ടിയുമായി സഹകരിക്കുമെന്നാണ് വിവരം. ശശികലയെ ചേര്‍ത്തുപിടിക്കാന്‍ ബിജെപി എഐഎഡിഎംകെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ അത് നിരസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ കാണാന്‍ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിരുന്നു.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
VK Sasikala suffers fever, shifted to Bowring hospital in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X