കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ഒരിക്കലും പുറത്തിറങ്ങില്ല!! ശിഷ്ടകാലം ജയിലത്രേ!! കാരണം ഇതാണ്!! കുരുക്ക് മുറുക്കുന്നതാര്?

മോചനത്തിനായി പഴയ വാദങ്ങള്‍ തന്നെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് കോടതി അംഗീകരിക്കില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ബംഗലൂരു: ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട്ടിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഇതുവരെ പരിഹാരം കാണാനായിട്ടില്ല. പനീ ര്‍ ശെല്‍വത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതും അതിനു പിന്നാലെ പളനി സ്വാമി അധികാരത്തിലേറിയതും പ്രതിസന്ധികളുടെ ആക്കം കുട്ടിയിരുന്നു.ഇതിനിടെ ശശികലയുടെ അറസ്റ്റും ഉണ്ടായി.അണ്ണാടിഎംകെയുടെ ലയനത്തില്‍ വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

ഇതിനിടെ ശശികല പുറത്തിറങ്ങുന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തു വന്നിരുന്നു. തടവു ശിക്ഷയ്‌ക്കെതിരെ ശശികല പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ ശശികലയ്ക്ക് ഒരിക്കലും പുറത്താകാന്‍ കഴിയില്ലെന്നാണ് വിവരങ്ങള്‍.

 പുറത്തിറങ്ങില്ല

പുറത്തിറങ്ങില്ല

പുനഃപരിശോധന ഹര്‍ജി നല്‍കിയാലും ശശികലയ്ക്ക് ജയിലില്‍ നിന്ന് പുറത്ത് കടക്കാനാകില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ശശികല ഉന്നയിക്കുന്ന വാദങ്ങള്‍ കോടതി അംഗീകരിക്കില്ലെന്നും ശിഷ്ടകാലം ജയിലില്‍ തന്നെയായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 വാദങ്ങള്‍ പഴയത്

വാദങ്ങള്‍ പഴയത്

റിവ്യൂ ഹര്‍ജിയില്‍ ശശികലയ്ക്കും സംഘത്തിനും പുതിയ വാദങ്ങള്‍ ഒന്നുമില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോചനത്തിനായി പഴയ വാദങ്ങള്‍ തന്നെയാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് കോടതി അംഗീകരിക്കില്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

 അംഗീകരിക്കാനാകില്ല

അംഗീകരിക്കാനാകില്ല

മുമ്പ് പല കോടതികളിലും ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് സുപ്രീംകോടതിയിലും ശശികലയും സംഘവും ഉന്നയിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ബിവി ആചാര്യ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ വ്യക്തമാക്കുന്നു. പല കോടതികളും തള്ളിയ ഈ വാദങ്ങള്‍ സുപ്രീം കോടതി എങ്ങനെ അംഗീകരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

 പ്രായത്തിന്റെ ഇളവ്

പ്രായത്തിന്റെ ഇളവ്

തങ്ങള്‍ പൊതു പ്രവര്‍ത്തകരോ സര്‍ക്കാര്‍ ജീവനക്കാരോ അല്ലെന്നും അതിനാല്‍ അഴിമതി വിരുദ്ധ നിയമങ്ങള്‍ ചുമത്താന്‍ സാധിക്കുന്നില്ലെന്നുമാണ് അവരുടെ വാദം. കൂടാതെ പ്രായത്തിന്റെ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

 ജയലളിത മരിച്ചു

ജയലളിത മരിച്ചു

കേസിലെ ഒന്നാം പ്രതി ജയലളിതയാണ്. ജയലളിത മരിച്ചു പോയെന്നും അതിനാല്‍ തങ്ങള്‍ക്കെതിരെ മാത്രം കേസ് നിലനില്‍ക്കില്ലെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ വാദങ്ങളൊക്കെ നേരത്തെ കീഴ്‌കോടതികള്‍ തള്ളിയിരുന്നു.

 അവകാശമുണ്ട്

അവകാശമുണ്ട്

അതേസമയം എല്ലാ പ്രതികള്‍ക്കും കുറ്റാരോപിതര്‍ക്കും നിയമപരമായ ചില അവകാശങ്ങളുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകനായ കെവി ധനഞ്ജയന്‍ പറയുന്നു. അവരുടെ വാദങ്ങള്‍ അവര്‍ക്ക് കോടതിയെ അറിയിക്കാമെന്നും ഇത് ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 ദിനകരനും ജയിലില്‍

ദിനകരനും ജയിലില്‍

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയെ എല്ലാവരും കൈവിട്ട നിലയിലാണ്. ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കാനില്ലാത്ത നിലയിലാണ് ശശികല. ഒപ്പമുണ്ടായിരുന്ന ദിനകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോഴനല്‍കിയ കേസില്‍ പോലീസ് കസ്‌ററഡിയിലാണ്.

 ഒറ്റക്കെട്ടാകും

ഒറ്റക്കെട്ടാകും

പളനിസ്വാമി-ഒ പനീര്‍ശെല്‍വം ഗ്രൂപ്പുകളിലായി വിഭജിച്ചു നില്‍ക്കുന്ന അണ്ണാ ഡിഎംകെ ലയിക്കാന്‍ പോവുന്നുവെന്ന തരത്തില്‍ സൂചനകള്‍ വന്നിരുന്നെങ്കിലും അത് ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇരുവരും ഒറ്റക്കെട്ടായാല്‍ ശശികലയ്ക്ക് ഒരിക്കലും രാഷ്ട്രീയ ഭാവി ഉണ്ടാകില്ലെന്നാണ് വിവരം.

English summary
VK Sasikala using old, failed arguments, say legal experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X