കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ജയില്‍ മോചിതയാകുന്നു; തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇളക്കം, എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം

Google Oneindia Malayalam News

ചെന്നൈ/ദില്ലി: ജയലളിതയുടെ തോഴി വികെ ശശികല ഉടന്‍ ജയില്‍ മോചിതയാകുമെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങവെയാണ് ശശികലയുടെ വരവ്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് ശശികല. അവര്‍ തിരിച്ചെത്തിയാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ചര്‍ച്ചകള്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവ് ശിക്ഷയാണ് ബെംഗളൂരു കോടതി ശശികലയ്ക്ക് വിധിച്ചത്. 2017 മുതല്‍ അവര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.

p

ജയലളിതക്ക് ശേഷം അണ്ണാ ഡിഎംകെ അധ്യക്ഷ പദവി ശശികല ഏറ്റെടുത്തിരുന്നു. ആ സമയത്താണ് അവര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. തുടര്‍ന്ന് എടപ്പാടി പളനിസ്വാമിയെയും ഒ പന്നീര്‍ശെല്‍വത്തെയും ചുമതല ഏല്‍പ്പിച്ചാണ് ശശികല ബെംഗളൂരു ജയിലിലേക്ക് പോയത്. എന്നാല്‍ തൊട്ടുപിന്നാലെ രാഷ്ട്രീയം മാറി. ശശികലയെ അണ്ണാഡിഎംകെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ എഐഎഡിഎംകെ എന്നാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പനീര്‍ശെല്‍വവുമാണ്. ശശികല തിരിച്ചെത്തിയാല്‍ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് പളനിസ്വാമി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കംഉമ്മന്‍ ചാണ്ടി എത്തി, കേരളം പിടിക്കും... മൂന്ന് സര്‍വ്വെ ഫലങ്ങള്‍, രാഹുല്‍ ഗാന്ധിയുടെ രഹസ്യനീക്കം

എന്നാല്‍ ശശികലയുമായും ബന്ധു ടിടിവി ദിനകരനുമായും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അണ്ണാ ഡിഎംകെയോട് സഖ്യകക്ഷിയായ ബിജെപി ആവശ്യപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ കാണാന്‍ എടപ്പാടി പളനിസ്വാമി ദില്ലിയിലേക്ക് പോയത്. അവിടെ വച്ചാണ് ശശികലയെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് പളനിസ്വാമി തീര്‍ത്തുപറഞ്ഞത്.

സിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പടസിപിഎമ്മിന് ആശങ്ക സൃഷ്ടിച്ച് കോണ്‍ഗ്രസ് ഒരുക്കം; സുധാകരന്‍ അധ്യക്ഷനാകും; നയിക്കാന്‍ പ്രമുഖരുടെ പട

തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖരായിരുന്ന ജയലളിതയും കരുണാനിധിയുമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ഡിഎംകെയെ നയിക്കുന്നത് എംകെ സ്റ്റാലിനാണ്. അണ്ണാഡിഎംകെയെ പളനിസ്വാമി-പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്ന് നയിക്കുന്നു. ഈ സാഹചര്യത്തിലാണ് ശശികലയുടെ വരവ്. അവരോട് കൂറുള്ള ഒട്ടേറെ പേര്‍ ഇപ്പോഴും അണ്ണാ ഡിഎംകെയിലുണ്ട്. ശശികലയെ കൂടെ ചേര്‍ക്കാന്‍ ബിജെപി കരുനീക്കം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ശശികല സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് തമിഴ്‌നാട്ടില്‍ നിര്‍ണായകമാകും.

ബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രംബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രം

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യംബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യം

English summary
VK Sasikala will not be admitted in AIADMK- Says Edappadi K Palaniswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X