Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയുടെ ഭർത്താവ് നടരാജൻ മരിച്ചു; തമിഴകത്തെ പഴയ കിങ് മേക്കർ... ശശികലയെ ജയലളിതയുടെ തോഴിയാക്കിയ ആൾ

Recommended Video

cmsvideo
    ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ ഭർത്താവ് നടരാജൻ അന്തരിച്ചു.

    ചെന്നൈ: ജയലളിതയുടെ തോഴി എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു.

    മാസങ്ങള്‍ക്ക് മുമ്പായിരുന്നു നടരാജന്‍ളെ കരളും വൃക്കയും മാറ്റിവച്ചത്. തുടര്‍ന്ന് ആരോഗ്യനില വീണ്ടെടുത്ത് വരികയായിരുന്നു. അതിനിടെ രണ്ടാഴ്ച മുമ്പ് ആരോഗ്യ നില മോശമായി. തുടര്‍ന്ന് ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    Natarajan

    മാര്‍ച്ച് 17, ശനിയാഴ്ച രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 20 ന് പുലര്‍ച്ചെ 1.35 ന് ആണ് മരണം സ്ഥിരീകരിച്ചത്. ഒരുകാലത്ത് തമിഴകത്തെ രാഷ്ട്രീയ കിങ് മേക്കര്‍ ആയിരുന്നു എം നടരാജന്‍ എന്ന നടരാജന്‍ മരുതപ്പ.

    അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വികെ ശശികലയുടെ ഭര്‍ത്താവാണ് നടരാജന്‍. ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തുന്നതും നടരാജന്‍ തന്നെ ആയിരുന്നു. ഡിഎംകെ നേതാവ് എം കരുണാനിധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഇദ്ദേഹം.

    നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് ശശികലയ്ക്ക് വിധിച്ചിട്ടുള്ളത്. അതിനിടയ്ക്ക് പരോളില്‍ പുറത്തിറങ്ങിയ ശശികല നടരാജനെ സന്ദര്‍ശിച്ചിരുന്നു. നടരാജന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ശശികല എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+