കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീര്‍ശെല്‍വത്തിന് നായക പരിവേഷം!! ശശികലയ്ക്ക് ചുവടുപിഴയ്ക്കുന്നു? ഇനി പുതിയ അടവ്!!

ഞായറാഴ്ച വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടാണ് ശശികല സത്യാഗ്രഹത്തിന് ഒരുങ്ങുന്നത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: അധികാര വടംവലി ശക്തമായതോടെ തമിഴ്‌നാട് രാഷ്ട്രീയം കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തീരുമാനം എടുക്കേണ്ട ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതില്‍ ശശികല ക്യാംപിന് ആശങ്ക ഏറുകയാണ്. ദിവസം ചെല്ലുന്തോറും ശശികല ക്യാംപില്‍ നിന്ന് കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തുകയാണ്.

അതേസമയം ശശികല ചുവടുമാറ്റുന്നതായാണ് സൂചന. ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് നിരാഹാരം നടത്താനാണ് ശശികലയുടെ തീരുമാനം. ജയലളിത സ്മാരകത്തിന് മുന്നിലോ രാജ്ഭവന് മുന്നിലോ ആണ് നിരാഹാരമിരിക്കുക. വൈകുന്നേരത്തിനുള്ളില്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണമെന്നാണ് ആവശ്യം. ഇതിനിടെ പനീര്‍ശെല്‍വത്തിന് പരസ്യ പിന്തുണ അറിയിച്ച് ബിജെപിയും രംഗത്തെത്തി.

 സത്യാഗ്രഹത്തിലേക്ക്

സത്യാഗ്രഹത്തിലേക്ക്

സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നത് ഗവര്‍ണര്‍ വൈകിക്കുന്നതില്‍ പ്രതിഷേധിച്ച് ശശികല നിരാഹാരസമരത്തിലേക്കെന്ന് സൂചന. ഞായറാഴ്ച വൈകുന്നേരത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ടാണ് ശശികല സത്യാഗ്രഹത്തിന് ഒരുങ്ങുന്നത്. ജയലളിത സ്മാരകത്തിന് മുന്നിലോ രാജ്ഭവന് മുന്നിലോ ഉപവസിക്കാനാണ് തീരുമാനം. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ അംഗങ്ങള്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയതോടെയാണ് ഗവര്‍ണറെ സമ്മര്‍ദത്തിലാക്കി കാര്യം നേടാന്‍ ശശികല തീരുമാനിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞ വൈകിച്ച് പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ശശികല ആരോപിക്കുന്നു.

 കൂടുതല്‍ പേര്‍ കളം മാറുന്നു

കൂടുതല്‍ പേര്‍ കളം മാറുന്നു

അതേസമയം പനീര്‍ശെല്‍വത്തിന് പിന്തുണ ഏറുന്നതായാണ് വിവരം. ശശികലയ്ക്ക് പിന്തുണ അറിയിച്ചിരുന്ന പലരും ഇതിനോടകം കളംമാറിയിട്ടുണ്ട്. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജന്‍, എംപിമാരായ പിആര്‍ സുന്ദരം, കെ അശോക് കുമാര്‍, എസ്പി സത്യഭാമ, ആര്‍ വനറോജ എന്നിവരും എംജിആറിന്റെ അടുത്ത അനുയായികളായ സി പൊന്നയ്യന്‍, സി അരംഗനായകം എന്നിവര്‍ കൂടി പനീര്‍ ശെല്‍വത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇതോടെ പനീര്‍ശെല്‍വം ക്യാംപ് കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. നിലവില്‍ അഞ്ച് എംപിമാരുടെയും ഏഴ് എംഎല്‍എമാരുടെയും പിന്തുണ പനീര്‍ശെല്‍വത്തിനുണ്ട്. ഇതാണ് ശശികല ക്യാംപിനെ സമ്മര്‍ദത്തിലാക്കുന്നത്.

 ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണം

ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കണം

ഇതിനിടെ പനീര്‍ശെല്‍വത്തിനുള്ള പിന്തുണ പരസ്യമാക്കി ബിജെപിയും രംഗത്തെത്തി. നേരത്തെ പനീര്‍ ശെല്‍വത്തിന് ബിജെപി പിന്തുണ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യം ബിജെപി പരസ്യമാക്കിയിരുന്നില്ല. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ആവശ്യപ്പെട്ടു. നേരത്തെ മുസ്ലിംലീഗും പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

 പുതിയ നീക്കം

പുതിയ നീക്കം

കഴിഞ്ഞ ദിവസം എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലെത്തി ശശികല എംഎല്‍എമാരെ കണ്ടിരുന്നു. അതിനു പിന്നാലെ ഗവര്‍ണറെ രൂക്ഷഭാഷില്‍ വിമര്‍ശിച്ചാണ് ശശികല സംസാരിച്ചത്. ഗവര്‍ണര്‍ ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യുമെന്നായിരുന്നു ശശികല പറഞ്ഞത്. ഇത്രയും ദിവസം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നുവെന്നും ഇനി ഇങ്ങനെ തുടരാനാവില്ലെന്നും ശശികല പറഞ്ഞു. ഒന്നരക്കോടി പാര്‍ട്ടി ്പരവര്‍ത്തകരെ തന്നെ ഏല്‍പ്പിച്ചാണ് അമ്മ പോയതെന്നും അവര്‍ ഒപ്പമുള്ള കാലം ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാകില്ലെന്നും ശശികല പറഞ്ഞു. പാര്‍ട്ടിടെ താന്‍ നന്നായി സംരക്ഷിക്കുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും ശശികല പറയുന്നു.

English summary
VK Sasikala may lead a hunger strike by her legislators at Former Chief Minister J Jayalalaithaa's memorial in Chennai today if the Governor doesn't invite her to form the government, sources have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X