2016ന് മുമ്പ് ഒരു സര്‍ജിക്കല്‍ സ്ട്രൈക്കും നടന്നിട്ടില്ല, കോണ്‍ഗ്രസ് നുണ പറഞ്ഞെന്ന് വികെ സിംഗ്
Recommended Video
ദില്ലി: കോണ്‍ഗ്രസിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നുവെന്ന മന്മോഹന് സിംഗിന്റെ വാദത്തില്‍ വന്‍ വിവാദം കത്തുന്നു. കോണ്‍ഗ്രസ് കാലങ്ങളായി നുണ മാത്രമാണ് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്ന് വികെ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഞാനായിരുന്നു കരസേനാ മേധാവി. അപ്പോള്‍ ഏത് സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നതെന്ന് വ്യക്തമാക്കണം. ഞാനറിയാതെ ഇത്തരം കാര്യങ്ങളൊന്നും നടക്കില്ലെന്നും വികെ സിംഗ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് ഇത്തരം കഥകള്‍ ഉണ്ടാക്കാന്‍ മറ്റൊരാളെ കൂടി കൊണ്ടുവരുമെന്നാണ് കരുതുന്നതെന്നും വികെ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ് പറയുന്നത് രാജ്യം സുരക്ഷിതമാക്കാന്‍ അവര്‍ക്കും ഒരു ചൗക്കിദാര്‍ ഉണ്ടെന്നാണ്. 2016ന് മുമ്പ് സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടന്നതായി യാതൊരു അറിവുമില്ല. സൈന്യവും അത് തന്നെയാണ് പറയുന്നത്. 24 അക്ബര്‍ റോഡില്‍ വെച്ച് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ ഉണ്ടാക്കിയോ എന്ന് ഇനി അറിയിലെന്നും ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു.
അതേസമയം അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മോശം റിപ്പോര്‍ട്ടുകളാണ് വരുന്നതെന്ന് നരസിംഹ റാവു പറഞ്ഞു. മദ്യവും പണവും മണ്ഡലങ്ങളില്‍ ഒഴുകുകയാണ്. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ് പരാജയഭീതിയിലാണ്. അവരുടെ കോട്ടകള്‍ ഇത്തവണ പൊളിയും. അവര്‍ക്ക് നിലനില്ക്കാന് സാധിക്കുന്നില്ലെന്നും നരസിംഹ റാവു പറഞ്ഞു.
അതേസമയം സര്‍ജിക്കല്‍ സ്ട്രൈക്കില്‍ വന്‍ വാഗ്വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സൈനികര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും, ബിജെപി അത് ചെയ്തപ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന് അവര്‍ അവകാശപ്പെടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോദി സൈനികരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് കോണ്‍ഗ്രസും പറഞ്ഞിരുന്നു.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications