കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര യുദ്ധം; ദക്ഷിണ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാന്‍ 'ഓപ്പറേഷന്‍ സങ്കട് മോചന്‍'

Google Oneindia Malayalam News

ദില്ലി: ആഭ്യന്തരകലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ദൗത്യത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് ദക്ഷിണ സുഡാനിലെ ജൂബയിലേക്ക് യാത്ര തിരിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കൂടിയാണ് വിവരങ്ങള്‍ അറിയിച്ചത്.

പ്രവാസി വെല്‍ഡറും വിദേശിയും വിവാഹിതരായി; പിന്തുണയുമായി സുഷമാ സ്വരാജുംപ്രവാസി വെല്‍ഡറും വിദേശിയും വിവാഹിതരായി; പിന്തുണയുമായി സുഷമാ സ്വരാജും

'ഓപ്പറേഷന്‍ സങ്കട് മോചന്‍' എന്ന് പേരിട്ടിരിക്കുന്ന രക്ഷാ പ്രവര്‍ത്തനം വിദേശകാര്യ സഹമന്ത്രി വികെ സിങിന്റെ മേല്‍നോട്ടത്തില്‍ വ്യോമസേനയെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കുന്നത്. സുഡാനില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് അംബാസിഡര്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. പുറത്തിറങ്ങരുതെന്നാണ് സുഡാനിലെ ഇന്ത്യക്കാര്‍ക്ക് കൊടുത്തിട്ടുള്ള നിര്‍ദ്ദേശം.

Sushma Swaraj

തലസ്ഥാനമായ ജൂബ നഗരത്തിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നത്. ഔദ്യോഗിക വിവര പ്രകാരം ആയിരത്തില്‍ താഴെ ഇന്ത്യക്കാര്‍ മാത്രമേ ദക്ഷിണ സുഡാനിലുള്ളൂ. ഇവരില്‍ പലരും ജൂബയിലെ വ്യാപാരികളും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമാണ്. ക്രിസ്ത്യന്‍ മിഷണറി സംഘടനകളിലും ചില ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

ദക്ഷിണ സുഡാനില്‍ പ്രസിഡന്റ് അനുകൂലികളും വൈസ് പ്രസിഡന്റ് അനുകൂലികളും തമ്മിലാണ് ആഭ്യന്തര യുദ്ധം. പലയിടങ്ങളിലും സര്‍ക്കാര്‍ സൈനീകരും വിമത ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടിയതോടെ നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസിഡന്റ് സാല്‍വ കിര്‍ തിങ്കളാഴ്ച വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.

ആഗ്ര; സ്വത്തിനായി റഷ്യന്‍ മരുമകളുടെ ധര്‍ണ; ഇടപെടണമെന്ന് സുഷമാ സ്വരാജ്ആഗ്ര; സ്വത്തിനായി റഷ്യന്‍ മരുമകളുടെ ധര്‍ണ; ഇടപെടണമെന്ന് സുഷമാ സ്വരാജ്

ഏറ്റു മുട്ടല്‍ അവസാനിപ്പിച്ച് സാധാരണക്കാരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി മൈക്കല്‍ മകൂയി ദേശീയ ചാനലിലൂടെ പറഞ്ഞു. ആഭ്യന്ത യുദ്ധം രൂക്ഷമായതോടെ ദക്ഷിണ സുഡാനില്‍ നിന്നും 36,000ത്തോളം പേര്‍ പാലായനം ചെയ്‌തെന്ന് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
India on Thursday sent two C-17 military transport aircraft to war-torn South Sudan's capital city Juba to evacuate over 300 Indians stranded there.Minister of state for external affairs VK Singh is leading the operation, named "Sankat Mochan", to evacuate Indians from South Sudan, which has been rocked by violence that has claimed hundreds of lives.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X