യെദ്യൂരപ്പയെ തള്ളി വികെ സിംഗ്..... വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്!!
Recommended Video

ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് രാഷ്ട്രീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ തള്ളി വിദേശകാര്യ സഹമന്ത്രി വികെ സിംഗ്. യെദ്യൂരപ്പ പറഞ്ഞതിനോട് ഞാന്‍ വിയോജിക്കുകയാണ്. ഞങ്ങള്‍ ഒരു രാജ്യമായി നിലകൊള്ളുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാരെടുത്ത നടപടി നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്. അല്ലാതെ കുറച്ച് സീറ്റുകള്‍ നേടുന്നതിന് വേണ്ടിയല്ല. ഇത്തരമൊരു പ്രസംഗം അടല്‍ ബിഹാരി വാജ്പേയ് മുമ്പ് നടത്തിയിരുന്നുവെന്നും വികെ സിംഗ് പറഞ്ഞു. മുമ്പ് വാജ്പേയ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും വികെ സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം യെദ്യൂരപ്പയുടെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വികെ സിംഗ് ഇതിനെ തള്ളി രംഗത്തെത്തിയത്. ഓരോ ദിവസവും കഴിയുന്തോറും സാഹചര്യം ബിജെപിക്ക് അനുകൂലമായി വരികയാണ്. പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടി രാജ്യത്ത് മോദി തരംഗം ശക്തമാക്കിയിരിക്കുകയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കാണാം. യുവാക്കളെ ഇത് ആകര്‍ഷിക്കും. കര്‍ണാടകത്തില്‍ 22 സീറ്റുകള്‍ ബിജെപി നേടുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. വ്യോമാക്രമണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് യെദ്യൂരപ്പയെന്ന് വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് യെദ്യൂരപ്പ പറഞ്ഞു. താന്‍ പറഞ്ഞത് സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നാണ്. ഇത് താന്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. മോദിജിയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി 22 സീറ്റുകള്‍ നേടുമെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. അതേസമയം പ്രതിപക്ഷം ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം വിഷയത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
.@BSYBJP ji, I beg to differ. We stand as one nation, action taken by our government is to safeguard our nation & ensure safety of our citizens, not to win a few extra seats. https://t.co/V06LBMAJH3
— Vijay Kumar Singh (@Gen_VKSingh) February 28, 2019
This speech by Atal ji highlights our position:https://t.co/UyhobIpAny
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications