കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയെ തള്ളി വികെ സിംഗ്..... വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്!!

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി നേതാവിനെ തള്ളി കേന്ദ്ര മന്ത്രി | Oneindia Malayalam

ദില്ലി: ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് രാഷ്ട്രീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ തള്ളി വിദേശകാര്യ സഹമന്ത്രി വികെ സിംഗ്. യെദ്യൂരപ്പ പറഞ്ഞതിനോട് ഞാന്‍ വിയോജിക്കുകയാണ്. ഞങ്ങള്‍ ഒരു രാജ്യമായി നിലകൊള്ളുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സര്‍ക്കാരെടുത്ത നടപടി നമ്മുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ്. അല്ലാതെ കുറച്ച് സീറ്റുകള്‍ നേടുന്നതിന് വേണ്ടിയല്ല. ഇത്തരമൊരു പ്രസംഗം അടല്‍ ബിഹാരി വാജ്‌പേയ് മുമ്പ് നടത്തിയിരുന്നുവെന്നും വികെ സിംഗ് പറഞ്ഞു. മുമ്പ് വാജ്‌പേയ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും വികെ സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

1

അതേസമയം യെദ്യൂരപ്പയുടെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് വികെ സിംഗ് ഇതിനെ തള്ളി രംഗത്തെത്തിയത്. ഓരോ ദിവസവും കഴിയുന്തോറും സാഹചര്യം ബിജെപിക്ക് അനുകൂലമായി വരികയാണ്. പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടി രാജ്യത്ത് മോദി തരംഗം ശക്തമാക്കിയിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കാണാം. യുവാക്കളെ ഇത് ആകര്‍ഷിക്കും. കര്‍ണാടകത്തില്‍ 22 സീറ്റുകള്‍ ബിജെപി നേടുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. വ്യോമാക്രമണത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് യെദ്യൂരപ്പയെന്ന് വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

എന്നാല്‍ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് യെദ്യൂരപ്പ പറഞ്ഞു. താന്‍ പറഞ്ഞത് സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നാണ്. ഇത് താന്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. മോദിജിയുടെ നേതൃത്വത്തില്‍ കര്‍ണാടകത്തില്‍ ബിജെപി 22 സീറ്റുകള്‍ നേടുമെന്ന് താന്‍ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. അതേസമയം പ്രതിപക്ഷം ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം വിഷയത്തില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭയന്നുവിറച്ച് പാകിസ്താന്‍; ഭീഷണിയുടെ സ്വരംമാറ്റി ഇമ്രാന്‍ ഖാന്‍, ചര്‍ച്ചയാകാം, കാര്യങ്ങള്‍ കൈവിടുംഭയന്നുവിറച്ച് പാകിസ്താന്‍; ഭീഷണിയുടെ സ്വരംമാറ്റി ഇമ്രാന്‍ ഖാന്‍, ചര്‍ച്ചയാകാം, കാര്യങ്ങള്‍ കൈവിടും

അതിര്‍ത്തി പുകയുമ്പോഴും മോദിയുടെ തിരക്ക് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍; രൂക്ഷ വിമര്‍ശനംഅതിര്‍ത്തി പുകയുമ്പോഴും മോദിയുടെ തിരക്ക് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍; രൂക്ഷ വിമര്‍ശനം

English summary
vk singh on bs yeddyurappas remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X