കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികെ സിംഗ് ഇറാഖിലേയ്ക്ക്: 38 ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക്, കേന്ദ്രം വാക്കുപാലിക്കുന്നു!!

Google Oneindia Malayalam News

ദില്ലി: ഏപ്രിൽ ഒന്നിന് ഇറാഖ് സന്ദർശിക്കൊനൊരുങ്ങി ആഭ്യന്തര സഹമന്ത്രി വികെ സിംഗ്. ഇറാഖില്‍ ഐസിസ് ഭീകരര്‍ ബന്ദികളാക്കി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനാണ് വികെ സിംഗ് ഇറാഖിലേയ്ക്ക് യാത്ര തിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഇറാഖ് സന്ദര്‍ശിക്കുന്ന വിദേശകാര്യ സഹമന്ത്രി വികെ സിംഗ് മൊസ്യൂളില്‍ വച്ച് ഐസിസ് ഭീകരർ വധിച്ച 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായാണ് തിരിച്ചെത്തുക. ഐസിസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി മാർച്ച് 26നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാർലമെന്റില്‍ അറിയിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

 ഫ്രീസറില്‍ സൂക്ഷിച്ചു

ഫ്രീസറില്‍ സൂക്ഷിച്ചു

ഇറാഖിലെ മെഡിക്കോ ലീഗല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രീസറിലാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ഇറാഖി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഇറാഖിലെ ബാഗ്ദാദിലുള്ള ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലാണിത്. ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 പേരില്‍ 38 ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതോടെ ഇന്ത്യയിലെത്തിക്കുക. ഇവരില്‍ ഒരാളുടെ ഡിഎന്‍എയുമായി സാമ്യമുള്ള മൃതശരീരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 39ാമത്തെ ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചെത്തിക്കുന്നതിന് കുറച്ച് ആഴ്ചകള്‍ കൂടി സമയമെടുക്കുമെന്നാണ് ഇറാഖി അധികൃതര്‍ നല്‍കുന്ന വിവരം. മൃതദേഹങ്ങള്‍ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ചില കരാറുകളും ഒപ്പുവെയ്ക്കേണ്ടതുണ്ട്. ഇറാഖി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

 മരണം സ്ഥിരീകരിച്ചത് ഇങ്ങനെ...

മരണം സ്ഥിരീകരിച്ചത് ഇങ്ങനെ...



2014ല്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് പാര്‍ലമെന്റിനെ അറിയിച്ചത്. ബാദുഷില്‍ കൂട്ടമായി മറവുചെയ്ത നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ടെടുത്ത മൃതദേഹങ്ങള്‍ ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടേതാണെന്ന് കണ്ടെത്തിയത്. ഇറാഖില്‍ കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചതോടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്കമാക്കിയത്.
40 പേരെയാണ് ഐസിസ് ഭീകരര്‍ ഇറാഖില്‍ നിന്ന് 2015ല്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടത്. ഐസിസ് ഭീകരര്‍ ബന്ദികളാക്കിയവരെ കൊലപ്പെടുത്തി കൂട്ടമായി മറവുചെയ്തിട്ടുണ്ടെന്ന പ്രദേശവാസികളുടെ വെളിപ്പെടുത്തലാണ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിക്കാന്‍ സഹായിച്ചിട്ടുള്ളത്.

ഹര്‍ജിത് മാസിഹിന്റേത് വ്യാജ വാദം!!

ഹര്‍ജിത് മാസിഹിന്റേത് വ്യാജ വാദം!!


ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഹര്‍ജിത് മാസിഫിന്റെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. താന്‍ ഒഴികെയുള്ളവരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കുറച്ച് ദിവസങ്ങള്‍ക്കകം വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. 2015ലാണ് ഇയാള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങളെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാഖി അധികൃതരുടെ സഹായത്തോടെ ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചറിഞ്ഞ് 39 പേരുടെ മരണം സ്ഥിരീകരിക്കുന്നത്. ഈ നീക്കത്തിന് പിന്തുണയുമായി ഒപ്പം നിന്ന ഇറാഖി സര്‍ക്കാരിനെ സുഷമാസ്വരാജ് അഭിന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇറാഖിലേയ്ക്ക് പോകുന്ന വികെ സിംഗ് ഡിഎന്‍എ വേരിഫിക്കേഷന്റെ സര്‍ട്ടിഫിക്കറ്റുകളും ഇറാഖി അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങും. ഇതിന് പുറമേ 39 ഇന്ത്യക്കാരുടെ മൃതദേഹവും ഇന്ത്യയിലെത്തിക്കും.

 കേസ് പിന്‍വലിക്കാന്‍ ആവശ്യം!!

കേസ് പിന്‍വലിക്കാന്‍ ആവശ്യം!!


ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട ഹാജിര്‍ മാസിഹിന്റെ ആരോപണങ്ങളോടും സുഷമാ സ്വരാജ് പ്രതികരിച്ചിരുന്നു. ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ മരിച്ച കാര്യം സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നുമായിരുന്നു മാസിഹിന്റെ ആരോപണം. ഹര്‍ജിത് മാസിഹ് ഒരു വ്യക്തി മാത്രമാണ് 39 പേര്‍ മരിച്ചുവെന്ന് അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാരാണ് ഞങ്ങള്‍ക്ക് ഇത്രയെളുപ്പത്തില്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ക്കുന്നു. 2014ല്‍ ഐസിസ് തടവിലാക്കിയ 40 പേരില്‍ ഒരാളാണ് മാസിഹ്. എന്നാല്‍ 2015 മുതല്‍ തന്നെ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് മാസിഹ് അവകാശപ്പെട്ടിരുന്നു. ഇതോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസിഹ് കഥകള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ അവര്‍ മരിച്ചതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. അതിനാല്‍ തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും മാസിഹ് ആവശ്യപ്പെടുന്നു.

പാകിസ്താന്റെ ഹണിട്രാപ്പില്‍ വീണു: ഐഎസ്ഐ ചാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍, ചോര്‍ത്തിയത് സൈന്യത്തെക്കുറിച്ചുള്ള നിര്‍ണായക രഹസ്യങ്ങള്‍!!പാകിസ്താന്റെ ഹണിട്രാപ്പില്‍ വീണു: ഐഎസ്ഐ ചാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍, ചോര്‍ത്തിയത് സൈന്യത്തെക്കുറിച്ചുള്ള നിര്‍ണായക രഹസ്യങ്ങള്‍!!

English summary
Minister of State for External Affairs V K Singh will visit Iraq on April 1 to bring home the bodies of 39 Indians who were killed in the country following their abduction by the Islamic State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X