• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട്; ആദ്യ കൂടികാഴ്ച്ച, രാഷ്ട്രീയ ജീവിതം; ഓര്‍മകള്‍ പങ്കിട്ട് സുധീരന്‍

കൊച്ചി: എംഎല്‍എ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ അര്‍പ്പിച്ച് വിഎം സുധീരന്‍. 1964 മുതലുള്ള ഇരുവരുടേയും ബന്ധത്തെകുറിച്ച് പറയുന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സുധീരന്‍ രംഗത്തെത്തിയത്. വയലാര്‍ രവി കെഎസ്യു പ്രസിഡണ്ട് പദവി ഒഴിഞ്ഞ് എ കെ ആന്റണി പ്രസിഡന്റായി ചുമതലയേറ്റ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇരുവരുടേയും ആദ്യ കൂടികാഴ്ച്ച. ഉമ്മന്‍ചാണ്ടിശൈലിയുടെ' ഗുണഭോക്താക്കളുടെ എണ്ണം പറഞ്ഞറിയിക്കാനാവില്ലെന്ന് സുധീരന്‍ പറയുന്നു. വിഎം സുധീരന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

സ്വിം സ്യൂട്ട് ചിത്രമിട്ട് സദാചാരവാദികൾക്ക് തകർപ്പൻ മറുപടി, അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ

ആദ്യകൂടികാഴ്ച്ച

ആദ്യകൂടികാഴ്ച്ച

1964 ആഗസ്റ്റില്‍ വയലാര്‍ രവി കെഎസ്യു പ്രസിഡണ്ട് പദവി ഒഴിഞ്ഞ് എ കെ ആന്റണി പ്രസിഡന്റായി ചുമതലയേറ്റ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഞാനാദ്യമായി ഉമ്മന്‍ചാണ്ടിയെ കാണുന്നത്. അന്ന് അദ്ദേഹം കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഞാനന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും. പിന്നീട് ഉമ്മന്‍ചാണ്ടി കെഎസ്യു പ്രസിഡന്റ് ആയി.

വിദ്യാര്‍ത്ഥി രാഷ്ട്രീയം

വിദ്യാര്‍ത്ഥി രാഷ്ട്രീയം

അക്കാലത്ത് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായത് ഊഷ്മളമായ അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പുതിയൊരു മുഖം നല്‍കാനും അതുവഴി അതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും ഉമ്മന്‍ചാണ്ടിയുടെ ഭാവനാസമ്പന്നമായ നേതൃത്വത്തിന് കഴിഞ്ഞു.

 ആ മനോഹരമായ നാളുകള്‍

ആ മനോഹരമായ നാളുകള്‍

അന്നത്തെ കൃഷി വകുപ്പ് മന്ത്രി എം എന്‍ ഗോവിന്ദന്‍ നായരുടെ പിന്തുണയോടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കെഎസ്യു വിജയകരമായി നടപ്പാക്കിയ 'ഓണത്തിന് ഒരുപറ നെല്ല്' വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തിലെ തിളക്കമേറിയ ഒരധ്യായമായി ഇന്നും നിലനില്‍ക്കുന്നു.യൂത്ത് കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമായി നയിച്ച സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനാണ് ഉമ്മന്‍ചാണ്ടി.1970 ല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ എം എല്‍ എ ഹോസ്റ്റലിലെ മുപ്പത്തിയെട്ടാം നമ്പര്‍ മുറി അക്കാലത്ത് ഞങ്ങളുടെയൊക്കെ താവളമായിരുന്നു. ഒന്നിച്ചുണ്ടും ഉറങ്ങിയും സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയ ആ മനോഹരമായ നാളുകള്‍ ഒരിക്കലും മറക്കാനാകില്ല.

'ജനസമ്പര്‍ക്ക' പരിപാടി

'ജനസമ്പര്‍ക്ക' പരിപാടി

സംസ്ഥാന മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നപ്പോഴും കേരളത്തെ പുരോഗതിയിലേക്കു എത്തിക്കുന്നതിന് ലക്ഷ്യമിട്ട് വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ നയിച്ചപ്പോഴും ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമ്പോഴും തന്നെ സമീപിക്കുന്ന സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അതീവ ശ്രദ്ധ പതിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഈ മനോഭാവം തന്നെയാണ് ചരിത്രം സൃഷ്ടിച്ച 'ജനസമ്പര്‍ക്ക' പരിപാടിക്ക് അതിയായ ഊര്‍ജ്ജം പകര്‍ന്നതും.

 എന്റെ നേതാക്കള്‍

എന്റെ നേതാക്കള്‍

പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക, അതിന്റെ അന്തസത്ത പെട്ടെന്നുതന്നെ ഗ്രഹിക്കുക, അതിന് ഉടനടി പരിഹാരം കണ്ടെത്തുക, അതിന്മേല്‍ ദ്രുതഗതിയില്‍ തീരുമാനമെടുക്കുക, അതെല്ലാം നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നീ നിലയിലുള്ള 'ഉമ്മന്‍ചാണ്ടിശൈലിയുടെ' ഗുണഭോക്താക്കളുടെ എണ്ണം പറഞ്ഞറിയിക്കാനാവില്ല.വയലാര്‍ രവിയും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമാണ് കെഎസ്യു കാലഘട്ടം മുതലേ എന്റെ നേതാക്കള്‍.

cmsvideo
  Manorama's cartoon in controversy | Oneindia Malayalam
  വിയോജിപ്പുകള്‍ അപ്പോള്‍ മാത്രം

  വിയോജിപ്പുകള്‍ അപ്പോള്‍ മാത്രം

  ജ്യേഷ്ഠസഹോദര സ്ഥാനീയരായ ഈ നേതാക്കളുമായി സഹോദരനിര്‍വിശേഷമായ സ്‌നേഹത്തോടെ ഇടപഴകുമ്പോഴും ചില പ്രശ്‌നങ്ങളില്‍ സ്വാഭാവികമായ വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ അന്നേരം മാത്രം. സ്‌നേഹനിര്‍ഭരമായ ഈ ഹൃദയബന്ധങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം അതിരറ്റതാണ്.കേരളീയ പൊതു സമൂഹത്തിന് സമ്മതനായ ഉമ്മന്‍ചാണ്ടിക്ക് തന്റെ ദൗത്യനിര്‍വഹണ പാതയില്‍ കര്‍മ്മനിരതനായി ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ജനങ്ങളുടെ പ്രതീക്ഷയും അതു തന്നെയാണ് .

  English summary
  VM Sudheeran write about Oommen chandy as MLA over continuous 50 years
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X