Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛനെ ആര്‍ക്കും അറിയില്ല; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം കടന്നാക്രമിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നരേന്ദ്രമോദിയുടെ ഭരണപരിഷ്കാരങ്ങളെയും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകളേയും രൂക്ഷമായി വിമര്‍ശിക്കുന്നതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുടുംബത്തേയും വ്യക്തിപരമായി അധിക്ഷേപിച്ച ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ വലിയ വിവാദമാണ് ഉണ്ടാക്കുന്നത്.

മോദിയുടെ അമ്മയേക്കുറിച്ച് യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബ്ബര്‍ നടത്തിയ പരാമര്‍ശം കെട്ടടങ്ങുന്നതിന് മുന്പേ അടുത്ത വിവാദം ഉടലെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബപാരന്പര്യത്തേയും താരതമ്യം ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിലാസ് റാവു മുട്ടേംവര്‍.

രാജസ്ഥാനില്‍


ഡിസംബര്‍ ഏഴിന് തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ പ്രചാരണ റാലിക്കിടെയാണ് മുന്‍ കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് വിലാസ് റാവു നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് നിങ്ങളെ ആര്‍ക്കെങ്കിലും അറിയാമായിരുന്നോ മിസ്റ്റര്‍ മോദിയെന്നാണ് അദ്ദേഹത്തിന്‍റെ ആദ്യ ചോദ്യം.

മോദിയുടെ പിതാവ് ആര്?

മോദിയുടെ പിതാവ് ആര്?

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവിന്‍റെ പേര് രാജീവ് ഗാന്ധിയാണെന്നും അദ്ദേഹത്തിന്‍റെ അമ്മയുടെ പേര് ഇന്ദിരാ ഗാന്ധി എന്നാണെന്നും എല്ലാവര്‍ക്കും അറിയാം. ഇന്ദിരാ ഗാന്ധിയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്റു ആണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രധാനമന്ത്രിയായിട്ട് പോലും നരേന്ദ്ര മോദിയുടെ പിതാവിനെ പേര് ആര്‍ക്കും ഇന്നും അറിയില്ലെന്നാണ് വിലാസ് റാവുവിന്‍റെ പരിഹാസം.

എന്താണ് പാരന്പര്യം

എന്താണ് പാരന്പര്യം

രാഹുല്‍ ഗാന്ധിയുടെ അഞ്ച് തലമുറയെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ നരേന്ദ്രമോദിയുടെ സ്വന്തം പിതാവിനെപോലും ആര്‍ക്കും അറിയില്ല. വിലാസ് റാവുവിന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ രാഷ്ട്രീയമായി നേരിടാനുള്ള ശക്തി കോണ്‍ഗ്രസിനില്ലാത്തതിനാലാണ് ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തി അദ്ദേഹത്തെ ചെറുതാക്കാന്‍ നോക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

അമ്മയേക്കുറിച്ചും മോശം പരാമര്‍ശം

ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞ് മോദിയുടെ അമ്മയുടെ പ്രായം എത്തിയെന്നാണ് യുപി കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബര്‍ പരിഹസിച്ചത്. പരാമര്‍ശം വിവാദമായപ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് മോദി പേരെടുത്ത് പറയാതെ സമാനമായ രീതിയില്‍ അദ്ദേഹത്തിന്‍റെ അമ്മയെക്കുറിച്ച് പരാമര്‍ശം നടത്തിയെന്നാണ് രാജ് ബബ്ബര്‍ ന്യായികരിച്ചത്.

തിരിച്ചടിച്ച് മോദി

തിരിച്ചടിച്ച് മോദി

തന്നെക്കുറിച്ച് ഒരു കുറ്റവും പറയാനില്ലാത്തവരാണ് തന്‍റെ അമ്മയെ പരിഹസിക്കുന്നതെന്നാണ് നരേന്ദ്ര മോദി തിരിച്ചടിച്ചത്. രാഷ്ട്രീയത്തിന്‍റെ ര- എന്ന അക്ഷരത്തേക്കുറിച്ച് പോലും അമ്മയ്ക്ക് അറിയില്ല. സദാസമയവും പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിയുന്ന അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിടുന്നത് തരംതാണ പ്രവര്‍ത്തിയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+