മൊബൈല്‍ കോള്‍ നിരക്ക് കൂടാന്‍ സാധ്യത
ദില്ലി: ടെലികോം കമ്പനികള്‍ മൊബൈല്‍ കോള്‍ നിരക്ക് കൂട്ടാനോരുങ്ങുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതോടെ കുറഞ്ഞ നിരക്കിലുള്ള കോള്‍ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടമാകും.
പെട്ടന്ന് നിരക്ക് കൂട്ടാതെ ഘട്ടം ഘട്ടമായി നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. സ്‌പെക്ട്രം ലേലത്തില്‍ വന്‍തുക നല്‍കേണ്ടി വന്നതാണ് കമ്പനികള്‍ നിരക്ക് ഉയര്‍ത്താന്‍ കാരണം. മിനിട്ടിന് 1.3 പൈസയെന്ന നിരക്കില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

കോള്‍ നിരക്ക് കൂടുമെങ്കിലും ഇന്റര്‍നെറ്റ് ഡേറ്റ നിരക്ക് അടുത്തിടെ കൂട്ടിയതിനാല്‍ ഇനി വര്‍ദ്ധനവുണ്ടാകാന്‍ സാധ്യത കുറവാണ്. കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഡേറ്റ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡേറ്റ നിരക്കുകളില്‍ കമ്പനികള്‍ കുറവ് വരുത്തുമെന്നാണ് കരുതുന്നത്.
ഐഡിയ ,എയര്‍ടെല്‍, വൊഡാഫോണ്‍, തുടങ്ങിയ കമ്പനികള്‍ ഇത്തരത്തില്‍ ചിന്തിച്ചു തുടങ്ങിയതായി കമ്പനിവൃത്തങ്ങള്‍ പറഞ്ഞു. അതേസമയം കോള്‍, ഡേറ്റ നിരക്കുകളില്‍ 8 പൈസ മുതല്‍ 13 പൈസ വരെ വര്‍ധിപ്പിക്കാനാണ് റിലയന്‍സ്, ടാറ്റ ടെലിസര്‍വ്വീസസ്, എയര്‍സെല്‍, യൂണിനോര്‍ തുടങ്ങിയ കമ്പനികളുടെ തീരുമാനം












Click it and Unblock the Notifications