കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൊഡാഫോണ്‍-ഐഡിയ,എയര്‍ടെല്‍ മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്തുന്നു!! ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

Google Oneindia Malayalam News

ദില്ലി: എയര്‍ടെല്ലും ഐഡിയ- വൊഡാഫോണും സേവനന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു.ഡിസംബബറോടെ കോള്‍, ഡാറ്റാ നിരക്കുകള്‍ ഉയരും. സാമ്പത്തിക പ്രതിസന്ധിയാണ് തിരുമാനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്.

 ideaairtelvoda-

വോഡാഫോണ്‍ ഐഡിയായിരുന്നു നിരക്ക് വര്‍ധിപ്പിക്കുമെന്ന് ആദ്യം വ്യക്തമാക്കിയത്. പിന്നാലെയായിരുന്നു എയര്‍ടെല്ലും പുതിയ തിരുമാനം പ്രഖ്യാപിച്ചത്. സപ്തെബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 50,921 കോടതിയുടെ നഷ്ടമാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് സംഭവിച്ചത്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണിതെന്നും വൊഡാഫോണ്‍ വ്യക്തമാക്കി.

ലോകോത്തര ഡിജിറ്റൽ അനുഭവങ്ങൾ തങ്ങളുടെ ഉപയോക്താക്കൾ തുടർന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, വോഡഫോൺ ഐഡിയ 2019 ഡിസംബർ 1 മുതൽ നിരക്ക് വർധിപ്പിക്കും, വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ കമ്പനിയുടെ ഡാറ്റയില്ലാതെ പ്രതിമാസ മൊബൈൽ സേവനങ്ങൾ 24 രൂപയിലാണ് ആരംഭിക്കുന്നത്. കൂടാതെ ഡാറ്റാ സേവന പ്ലാനുകൾ 33 രൂപ മുതലും.

23,044.9 കോടിയുടെ നഷ്ടമാണ് ഭാരതി എയര്‍ടെല്‍ നേരിട്ടത്. നിക്ഷേപം ആവശ്യമുള്ള അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെലികോം മേഖലയില്‍ തുടര്‍ച്ചയായ മൂലധന നിക്ഷേപം വളരെ ആവശ്യമാണ്. അതിനാൽ, ഡിജിറ്റൽ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ ടെലികോം വ്യവസായം പ്രാപ്തിയുള്ളവരായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അതനുസരിച്ച്,ഡിസംബർ മുതൽ എയര്‍ടെല്‍ നിരക്ക് വര്‍ധന വരുത്തുകയാണ്, ഭാരതി എയർടെൽ പ്രസ്താവനയില്‍ പറഞ്ഞു.

ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ കണക്കാക്കി അധിക സ്പെക്ട്രം ഉപയോഗ ഫീസ് നല്‍കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഇരുകമ്പനികളും കഴിഞ്ഞ പാദത്തില്‍ റെക്കോഡ് നഷ്ടം കുറിച്ചത്. 28,450 കോടി രൂപയാണ് എജിആർ ബാധ്യത തീർക്കാനായി എയർടെൽ വകയിരുത്തിയത്. 33,010 കോടി രൂപയാണ് വൊഡാഫോൺ-ഐഡിയയുടെ ബാധ്യത.

English summary
Vodafone-idea,airtel to raise tariff from december
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X