കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി വോഡാഫോണും ഐഡിയയും ഇല്ല, പകരം 'വി'!! പ്രഖ്യാപനം 2 വർഷത്തിന് ശേഷം

Google Oneindia Malayalam News

വോഡാഫോൺ ഐഡിയയുടെ പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചു. 'വി' (Vi) എന്നാണ് പുതിയ പേര്. വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വർഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത്. രണ്ട് ബ്രാൻഡുകളുടെയും സംയോജനം പൂർത്തിയായതിനാൽ, ഒരു പുതിയ ആരംഭത്തിനുള്ള സമയമായി,സെപ്റ്റംബർ 7 ന് പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദർ തക്കർ പറഞ്ഞു.

Recommended Video

cmsvideo
Vodafone Idea Is Now VI | Oneindia Malayalam

രണ്ട് വർഷം മുമ്പാണ് ഐഡിയയും വോഡാഫോണും ലയിച്ചത്. അന്ന് മുതൽ രണ്ട് വലിയ നെറ്റ്വർക്കുകൾ സംയോജിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപഭോക്താക്കളുടെ ജീവിതത്തിന് സുപ്രധാനമായ അർത്ഥം നൽകുന്ന ബ്രാൻഡായ Vi അവതരിപ്പിക്കുന്നതിൽ ഇന്ന് ഞങ്ങൾ സന്തുഷ്ടരാണ്, തക്കർ പറഞ്ഞു.
Vi എന്ന പേര് വോഡഫോണിന്റെയും ഐഡിയയുടെയും ചുരുക്കപ്പേരെന്നതിനേക്കാൾ Vi,'ഞങ്ങൾ' എന്നാണ്, ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ സ്വഭാവത്തെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vi

ആഗോളതലത്തിൽ ഇന്ത്യ രണ്ടാമത്തെ വലിയ ടെലികോം വിപണിയും ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താവുമാണ്.ഞങ്ങളുടെ പുതിയ ബ്രാൻഡായ Vi യിലൂടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സഹായിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ആൻഡ് വോഡഫോൺ ഐഡിയ ചെയർമാൻ കുമാർ മംഗളം ബിർള പറഞ്ഞു. , ദശലക്ഷക്കണക്കിന് പൗരന്മാരെ ഡിജിറ്റൽ വിപ്ലവവുമായി ബന്ധിപ്പിക്കാനും മികച്ച ഒരു നാളെയെ കെട്ടിപ്പടുക്കാനും ഇത് സഹായിക്കുന്നുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ലാണ് വോഡാഫോൺ ഐഡിയ സെല്ലുലാറുമായി ലയിച്ചത്. എങ്കിലും വോഡഫോണും ഐഡിയയും രണ്ട് വ്യത്യസ്ത ബ്രാൻഡ് ഐഡന്റിറ്റികൾ ഇന്നുവരെ നിലനിർത്തിയിരുന്നു. "രണ്ട് ബ്രാൻഡുകളുടെ സംയോജനം ലോകത്തിലെ ഏറ്റവും വലിയ ടെലികോം സംയോജനത്തിന്റെ പര്യവസാനമാണ്," വോഡഫോൺ ഐഡിയ പത്രക്കുറിപ്പിൽ പറഞ്ഞു. എജിആർ കേസിൽ സുപ്രീം കോടതി തീർപ്പ് വന്നതോടെ മാർച്ചിനകം കമ്പനി കുടിശ്ശിക തുകയുടെ 10 ശതമാനം അടയ്ക്കണം. ഇതിനായി25,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വോഡഫോൺ ഐഡിയ ബോർഡ് വെള്ളിയാഴ്ച അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബ്രാന്റ് നെയിം പ്രഖ്യാപിച്ചിരിക്കുന്നത്.

'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്

English summary
Vodafone idea announces their new brand new
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X