തെലുങ്ക് സിനിമയിലും വരുന്നു 'ഡബ്ല്യുസിസി'... പേര് വോയ്സ് ഓഫ് വിമണ്‍; സ്ത്രീ ക്ഷേമത്തിനായി
ഹൈദരാബാദ്: കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ചൂഷണങ്ങള്ക്കിരയാകുന്നത് സംഭവിച്ച് ഒട്ടേറെ വെളിപ്പെടുത്തലുകളും പുറത്ത് വന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു സിനിമ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപം കൊള്ളുന്നത്.
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഒരു സംഭവം ആയിരുന്നു അത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും അത് വാര്‍ത്തയായി. ഇന്നും വിമണ്‍ ഇന്‍ കളക്ടീവ് സജീവമായി നിലനില്ക്കുന്നു.

കേരളത്തിലെ ഡബ്ല്യുസിസിയെ പിന്‍പറ്റി തെലുങ്ക് സിനിമയിലും സ്ത്രീ കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വോയ്സ് ഓഫ് വിമണ്‍ എന്ന പേരിലാണ് സംഘടന. കേരളത്തിലേത് പോലെ തന്നെ അഭിനേതാക്കളെ കൂടാതെ എല്ലാ മേഖലയിലേയും സ്ത്രീകളെ ഉള്‍ക്കൊള്ളുന്നതാണ് തെലുങ്കിലേയും സംഘടന.
നടിയായ ലക്ഷ്മി മഞ്ജു, നിര്‍മാതാക്കളായ സ്വപ്ന ദത്ത്, സംവിധായിക നന്ദിന, അവതാരക കൂടിയായ ഝാന്‍സി എന്നിവര്‍ ചേര്‍ന്നാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. എണ്‍പതില്‍ പരം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ സംഘടനയില്‍ ഉണ്ട്.
സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സംഘട രൂപീകരിച്ചിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications