കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലുങ്ക് സിനിമയിലും വരുന്നു 'ഡബ്ല്യുസിസി'... പേര് വോയ്‌സ് ഓഫ് വിമണ്‍; സ്ത്രീ ക്ഷേമത്തിനായി

Google Oneindia Malayalam News

ഹൈദരാബാദ്: കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ചൂഷണങ്ങള്‍ക്കിരയാകുന്നത് സംഭവിച്ച് ഒട്ടേറെ വെളിപ്പെടുത്തലുകളും പുറത്ത് വന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു സിനിമ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപം കൊള്ളുന്നത്.

<strong>നടന്‍റെ പ്രതികരണം അപമാനകരം!! സിദ്ധിഖിന്‍റെ പേര് പറയാതെ രേവതിക്ക് പിന്തുണയുമായി ഡബ്ല്യുസിസി</strong>നടന്‍റെ പ്രതികരണം അപമാനകരം!! സിദ്ധിഖിന്‍റെ പേര് പറയാതെ രേവതിക്ക് പിന്തുണയുമായി ഡബ്ല്യുസിസി

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഒരു സംഭവം ആയിരുന്നു അത്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും അത് വാര്‍ത്തയായി. ഇന്നും വിമണ്‍ ഇന്‍ കളക്ടീവ് സജീവമായി നിലനില്‍ക്കുന്നു.

Lakshmi Manchu

കേരളത്തിലെ ഡബ്ല്യുസിസിയെ പിന്‍പറ്റി തെലുങ്ക് സിനിമയിലും സ്ത്രീ കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. വോയ്‌സ് ഓഫ് വിമണ്‍ എന്ന പേരിലാണ് സംഘടന. കേരളത്തിലേത് പോലെ തന്നെ അഭിനേതാക്കളെ കൂടാതെ എല്ലാ മേഖലയിലേയും സ്ത്രീകളെ ഉള്‍ക്കൊള്ളുന്നതാണ് തെലുങ്കിലേയും സംഘടന.

നടിയായ ലക്ഷ്മി മഞ്ജു, നിര്‍മാതാക്കളായ സ്വപ്‌ന ദത്ത്, സംവിധായിക നന്ദിന, അവതാരക കൂടിയായ ഝാന്‍സി എന്നിവര്‍ ചേര്‍ന്നാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. എണ്‍പതില്‍ പരം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ സംഘടനയില്‍ ഉണ്ട്.

സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ലിംഗനീതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സംഘട രൂപീകരിച്ചിരിക്കുന്നത്.

English summary
Voice Of Women- A Women group in Telugu film industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X