കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വോയ്സ്-ഇന്റര്‍നെറ്റ്- ‍എസ്എംഎസ് സര്‍വീസ് നിര്‍ത്തലാക്കിയെന്ന് എയര്‍ടെല്‍

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിപ്പടരുമ്പോള്‍ ദില്ലിയില്‍ ഇന്റര്‍നെറ്റ്- വോയ്സ്- എസ്എംഎസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഉപയോക്താക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ എയര്‍ടെല്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ദില്ലിയിലെ വിവിധ ഭാഗങ്ങളിലാണ് ഇന്റര്‍നെറ്റ്- വോയ്സ്- എസ്എംഎസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുള്ളത്. മാധ്യമ ഓഫീസുകള്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമായ ഐടിഒ, നോര്‍ത്ത് ഈസ്റ്റ് ദില്ലി, എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സീലാംപൂര്‍, ബ്രിജിപുരി ​എന്നീ പ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് വിലക്കുണ്ട്.

 പൗരത്വ നിയമ പ്രതിഷേധത്തില്‍ സീതാറാം യെച്ചൂരിയും രാജയും അറസ്റ്റില്‍, പ്രതികരണം ഇങ്ങനെ പൗരത്വ നിയമ പ്രതിഷേധത്തില്‍ സീതാറാം യെച്ചൂരിയും രാജയും അറസ്റ്റില്‍, പ്രതികരണം ഇങ്ങനെ

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ദില്ലിയിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ്- വോയ്സ്- എസ്എംഎസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി വോഡഫോണും ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. അടുത്ത സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതോടെ സര്‍വീസ് പുനരാരംഭിക്കുമെന്നും വോഡഫോണ്‍ ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.

"സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് ഇന്റര്‍നെറ്റ്- വോയ്സ്- എസ്എംഎസ് സര്‍വീസുകള്‍ നിങ്ങളുടെ പ്രദേശത്ത് നിര്‍ത്തിവെച്ചിട്ടുണ്ട്. ഉത്തരവ് നീക്കുന്നതോടെ സാധാരണ രീതിയില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമെന്നും നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ പിന്തുണക്ക് നന്ദി" എന്നായിരുന്നു സര്‍വീസിനെക്കുറിച്ചുള്ള പരാതി ഉയര്‍ന്നതോടെ എയര്‍ടെല്ലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ട്വീറ്റിലാണ് ടെലികോം കമ്പനി ഇക്കാര്യം അറിയിച്ചത്. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്ന് പരാതി അറിയിച്ച ഡാനിഷ് ഖാനാണ് എയര്‍ടെല്ലില്‍ നിന്ന് പ്രതികരണം ലഭിച്ചത്. അശോക റോഡ് മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗങ്ങില്‍ ഫോണ്‍ കോളുകള്‍ കട്ടാകുന്നതായും ഇന്റര്‍നെറ്റ് ലഭിക്കുന്നില്ലെന്നും എയര്‍ടെല്‍ ഉപയോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയ വിവരം കൂടുതല്‍ പേരിലേക്കെത്തുന്നത്.

airtel-15767

Recommended Video

cmsvideo
Section 144 Imposed Near Red Fort Ahead Of Anti-CAA Protest | Oneindia Malayalam

ദില്ലിക്ക് പുറമേ രാജ്യത്തെ പത്ത് നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി മാറുന്ന സാഹചര്യത്തിലാണ് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തത്. ബെംഗളൂരുവില്‍ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഉള്‍പ്പെടെ 30 പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെ‍ടുത്തിട്ടുണ്ട്. ദില്ലിയില്‍ സീതാറാം യെച്ചൂരി, ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച പോലീസ് എല്ലാത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്.

English summary
Voice, SMS, Data Suspended In Parts Of Delhi On Government Order: Airtel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X