Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ അഗ്നിപര്‍വതം ഉടന്‍ പൊട്ടുമെന്ന് യെദ്യൂരപ്പ; സഖ്യസര്‍ക്കാരിന് ഭയമെന്ന് ബിജെപി

Recommended Video

cmsvideo
    കര്‍ണാടകയില്‍ അഗ്നിപര്‍വതം ഉടന്‍ പൊട്ടുമെന്ന് യെദ്യൂരപ്പ

    ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന സൂചന നല്‍കി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. അഗ്നിപര്‍വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചില അംഗങ്ങള്‍ പങ്കെടുത്തിട്ടില്ല, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

    Yedd

    വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നിരുന്നു. നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഇത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാണെന്ന തോന്നലുണ്ടാക്കി. ഈ സാഹചര്യമാണ് യെദ്യൂരപ്പ എടുത്തുപറയുന്നത്.

    കോണ്‍ഗ്രസിന് ഭയം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭയത്തില്‍ നിന്നാണ് ഈ ഭീഷണിയുണ്ടായിരിക്കുന്നത്. നിങ്ങളുടെ എംഎല്‍എമാര്‍ തമ്മിലുള്ള ബന്ധം ശക്തമാണെങ്കില്‍ എന്തിനാണ് ഭീഷണിയുടെ സ്വരം. കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്ന് വരെ സിദ്ധരാമയ്യ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ പറഞ്ഞു.

    കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുംബൈയിലെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മന്ത്രി ഡികെ ശിവകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പിന്നീട് ചില കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത വന്നു. കോണ്‍ഗ്രസും അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന വിവരവും പരസ്യമായി. തൊട്ടുപിന്നാലെ ബിജെപി എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് ശേഷം അവരെ കര്‍ണാടകത്തിലേക്ക് തിരിച്ചുവിളിച്ച ശേഷമാണ് സര്‍ക്കാര്‍ വീഴുമെന്ന യെദ്യൂരപ്പയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+