കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപൂർവ രോഗങ്ങളുടെ ചികിത്സ ചെലവ്; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടെ ധനസമാഹരണമാകാമെന്ന് കേന്ദ്രം

അപൂർവ രോഗങ്ങളുടെ ചികിത്സ ചെലവ്; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടെ ധനസമാഹരണമാകാമെന്ന് കേന്ദ്രം

Google Oneindia Malayalam News

ന്യൂഡൽഹി: വലിയ ചെലവ് വരുന്ന അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് ധനസമാഹരണം അനുവദിച്ച് കേന്ദ്രം. ഇത്തരം സാഹചര്യങ്ങളിൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​ള്‍പ്പെ​ടെ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ധ​ന​സ​മാ​ഹാ​ര​ണം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ സ​ഹ​മ​ന്ത്രി ഡോ. ​ഭാ​ര​തി പ്ര​വീ​ണ്‍ പ​വാ​ര്‍ ലോ​ക്‌​സ​ഭ​യെ അറിയിച്ചു. ഇത് സംബന്ധിച്ച പരിഷ്കരിച്ച ആരോഗ്യ നയം പ്രസിദ്ധപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Treatment

അതേസമയം ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ മുഹമ്മദ്, ഇമ്രാൻ എന്നീ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് തീരുവ വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഈ ഒരു പശ്ചാത്തലത്തിൽകൂടിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നയ പരിഷ്കരണം.

സ്‌​പൈ​ന​ല്‍ മ​സ്‌​കു​ല​ര്‍ അ​ട്രോ​ഫി പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് വ​ലി​യ ചെ​ല​വാ​ണ് വ​രു​ന്ന​ത്. അം​ഗീ​കൃ​ത ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​ക്കെ​ത്തു​ന്ന രോ​ഗി​ക​ള്‍ക്ക് വ്യ​ക്തി​ഗ​ത​മാ​യോ കോ​ര്‍പ​റേ​റ്റു​ക​ളി​ല്‍ നി​ന്നോ ആ​വ​ശ്യ​മാ​യ ചി​കി​ത്സ സ​ഹാ​യം സ്വീ​ക​രി​ക്കാം. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ സ​ര്‍ക്കാ​റി​ന് മാ​ത്ര​മാ​യി ചി​കി​ത്സ​ക്ക്​ ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ തു​ക​യും ന​ല്‍കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്​​ത​മാ​ക്കി. പരിഷ്കരിച്ച നയം അനുസരിച്ച് 20 ലക്ഷം രൂപയായിരിക്കും സർക്കാർ ഒറ്റത്തവണയായി നൽകുന്നത്.

Recommended Video

cmsvideo
കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

ദാ​രി​ദ്ര്യ​രേ​ഖ​ക്കു താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ള്‍ക്ക് പു​റ​മെ പ്ര​ധാ​ന​മ​ന്ത്രി ജ​ന്‍ ആ​രോ​ഗ്യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ക്കും ഈ ​സ​ഹാ​യം ല​ഭി​ക്കും. അ​ത്യ​പൂ​ര്‍വ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്കും പ​രി​ശോ​ധ​ന​ക്കും ഗ​വേ​ഷ​ണ​ത്തി​നും ഉ​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ആ​ശു​പ​ത്രി​ക​ള്‍ക്ക് അ​ഞ്ചു കോ​ടി രൂ​പ​വ​രെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ന​ല്‍കും.

English summary
Voluntary crowdfunding for rare disease treatment was allowed by health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X