കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം; മ‍ഞ്ഞുരുകുന്നു... ഭക്ഷണവുമായി ബ്രഹ്മപുരിയിൽ സന്നദ്ധപ്രവർത്തകർ, നന്ദി പറഞ്ഞ് ജനങ്ങൾ!

Google Oneindia Malayalam News

ദില്ലി: വടക്കു കിഴക്കൻ ദില്ലിയിലെ ബ്രഹ്മപുരി കഴിഞ്ഞ മൂന്ന് ദിവസമായി വർഗായ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ്. ചെറിയ റോഡിന്റെ ഇരുവശത്തുമായി മുസ്ലീം-ഹിന്ദു വിശ്വാസികൾ തിങ്ങി പാർക്കുന്ന സ്ഥലമാണിത്. ജനക്കൂട്ടത്തിന്റെ ആക്രമണം തടയാൻ ഇരു വിഭാഗക്കാരും റോഡിന്റെ ഇരിവശത്തുമായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുസമുദായക്കാരും പരസ്പരം ശ്രദ്ധിച്ചു വരികയാണ്.

ഈ അസ്വസ്ഥമായ ജീവിതത്തിൽ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങളാണ് വ്യാഴാഴ്ച കാണാൻ സാധിച്ചത്. സിവിൽ ഡിഫറ്റ് വളണ്ടിയർമാരും സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയിലെ സന്നദ്ധ പ്രവർത്തകരും ചേർന്ന് ട്രക്കിലും ആംബുലൻസിലും എത്തി ജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയും ഭക്ഷണവും നൽകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

കറുത്ത പുക ശ്വസിക്കുന്നു

കറുത്ത പുക ശ്വസിക്കുന്നു

കടകൾ കത്തിച്ചതിന്റെ ഭാഗമായി അന്തരീക്ഷത്തിലുടനീളം കറുത്ത പുകയാണ് ഉയർന്നത്. ഇത് ശ്വസിച്ച് ചുമയും നെഞ്ച് വേദനയും ഉണ്ടെന്നും ബുദ്ധിമുട്ടിലാൻണെന്നും പ്രദേശവാസിയായ 35കാരൻ യാസ്മീൻ ആസിഫ് പറയുന്നു. പ്രഥമ ശ്രുശൂഷയ്ക്കായി അദ്ദേഹം ബ്രഹ്മപുരിയിൽ എത്തിയ സന്നദ്ധ പ്രവർത്തകർക്കരികിൽ എത്തിയിരുന്നു.

കലാപ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകർ

കലാപ ബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകർ


കലാപം നടന്നതിന് ശേഷം ഉതാദ്യമാണ് ഈ തെരുവിൽ സന്നദ്ധപ്രവർത്തകർ ഇത്തരത്തിൽ സേവനം അനുഷ്ടിക്കുന്നതായി കാണുന്നത്. കലാപം തുടങ്ങുന്നതിന് മുമ്പ് തന്നെ ചുമയും നെഞ്ച് വേദനയും ഉണ്ടായിരുന്നു. എന്നാൽ ഡിസ്പെൻസറിയോ മെഡിക്കൽ ഷോപ്പുകളോ തുറ്നിരുന്നില്ല. സിഖ് സഹോദരീ സഹോദരന്മാർ നല്ല കാര്യമാണ് ചെയ്യുന്നത്. ഇത്തരം സഹായം എല്ലായിടത്തും വ്യാപിപ്പിക്കണമെന്നും യാസ്മിൻ ആസിഫ് പറയുന്നു.

ഭക്ഷണവുമായി സിഖ് സഹോദരങ്ങൾ

ഭക്ഷണവുമായി സിഖ് സഹോദരങ്ങൾ


"കഴിഞ്ഞ മൂന്ന് ദിവസമായി കാലുകൾ ശക്തമായ വേദനിക്കുന്നുണ്ടായിരുന്നു. ഡിസ്പെൻസറിയോ മെഡിക്കൽ ഷോപ്പുകളോ തുറന്നിരുന്നില്ല. ഇത്ത് കുറച്ച് ആളുകൾ വന്ന് ഞങ്ങൾക്ക് മരുന്നും ഭക്ഷണവും നൽകി. സിഖ് സഹോദരന്മാർ ഭക്ഷണം നൽകുന്നതിലൂടെ നല്ല പ്രവൃത്തിയാണ് ചെയ്യുന്നത്. ദിവസ വേദനത്തിന് പണിയെടുത്ത് ജീവിതം പുലർത്തുന്നവരാണ് ഇവിടെയുള്ള മിക്കവരും. അവർ കവിഞ്ഞ കുറഫച്ച് ദിവസഹങ്ങളിലായി ജോലിക്ക് പോകുന്നില്ല. അവർ എങ്ങിനെ ഭക്ഷണം കഴിക്കും" എന്ന് 26 കാരനായ ഗജീന്ദർ പറയുന്നു.

സിഖ് വംശജരോട് നന്ദി പറഞ്ഞ് ബ്രഹ്മപുരി

സിഖ് വംശജരോട് നന്ദി പറഞ്ഞ് ബ്രഹ്മപുരി


കലാപം നടന്ന പ്രദേശങ്ങളായ ഗോണ്ട, അംബേദ്ക്കർ ബസ്തി, ബ്രഹ്മപുരി, ശ്രീംറാം കോളനി എന്നിവിടങ്ങളിൽ മരുന്നും ഭക്ഷണങ്ങളുമായി ആംബുലൻസുകളും ട്രക്കുകളും വ്യാഴാഴച എത്തുന്നുണ്ട്. സന്നദ്ധപ്രവർത്തകരായ അവർ എല്ലാ വീടുകളിലും കയറി ഇറങ്ങി ഭക്ഷണം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അവരോട് നന്ദിയുള്ളവരാണ് ഞങ്ങളെന്ന് ബ്രഹ്മപുരിയിലെ മുഹമ്മദ് അക്രം പറയുന്നു.

ദില്ലി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി

ദില്ലി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി

ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭക്ഷണവും മരുന്നും സംഘടന നൽകുന്നുണ്ടെന്ന് ദില്ലി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരിൽ ഒരാളായ രാജ്ബീന്ദർ സിംഗ് പറഞ്ഞു. ഗുരുദ്വാര ബംഗ്ലാ സാഹിബിൽ നിന്നാണ് സഹായം എത്തിക്കുന്നത്. ഗുരുദ്വാര ബംഗ്ലാ സാഹിബിൽ നിന്ന് വ്യാഴാഴ്ച രാവിലെ 6 മണിയോടെ നാല് ട്രക്കുകളിലായി ആവശ്യമായ ഭക്ഷണ വസ്തുക്കൾ പുറപ്പെടുകയായിരുന്നു. ഏഴുന്നൂറോളെ പേരെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
ഡല്‍ഹിയില്‍ അരങ്ങേറിയത് അതിക്രൂര കൊലപാതകങ്ങള്‍ | Oneindia Malayalam
സഹായത്തിനായി നൂറിലധികം പേർ

സഹായത്തിനായി നൂറിലധികം പേർ


വ്യാഴാഴ്ച രാവിലെ മുതൽ നൂറിലധികം പേർ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് ഫിസിഷ്യൻ കൂടിയായ സന്നദ്ധ സേവകൻ ഡോ. മിലാബ് കമാൽ സിങ് വ്യക്തമാക്കി. പലർക്കും നെഞ്ച് വേദനയും ചുമയുമുണ്ട്. കടകൾ തീയിടുമ്പോഴുണ്ടായ പുക ശ്വസിച്ചതുകൊണ്ടാകാം ഇത്. ഇതുവരെ ഒരു വലിയ കേസും ശ്രദ്ധയിൽപ്പെട്ടിട്ടില്ല, ചെറിയ പ്രശ്നങ്ങളുള്ള ആളുകൾ മാത്രമാണ് മരുന്നുകൾക്കായി ഞങ്ങളുടെ അടുത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Volunteers Bring Much-needed Food and Medicines to Riot-Affected Areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X