കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി റാലിയിൽ 'കൈപ്പത്തി'ക്ക് വോട്ട് ചോദിച്ച് സിന്ധ്യ; അമ്പരന്ന് കോൺഗ്രസ്, മധ്യപ്രദേശിൽ സംഭവിച്ചത്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മുതര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാതുമായി ഇടഞ്ഞതിനെ തുടര്‍ന്നായിരുന്നു സിന്ധ്യ പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയത്. ഇതോടെ മധ്യപ്രദേശിലെ രാഷ്ട്രീയ സമവാക്യം ആകെ മാറിമറിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ മധ്യപ്രദേശില്‍ ഇപ്പോല്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. 28 നിയമസഭാ സീറ്റുകളിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിന്ധ്യയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ബിജെപിയിലേക്ക് പോയെങ്കിലും സിന്ധ്യയുടെ മനസ് ഇപ്പോഴും കോണ്‍ഗ്രസ് വിട്ടുപോയിട്ടില്ലെന്നാണ് തോന്നുന്നത്. അങ്ങനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്...

16 മണ്ഡലങ്ങള്‍

16 മണ്ഡലങ്ങള്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് കോണ്‍ഗ്രസിനെ നേരിടാന്‍ രംഗത്തുള്ളത്. സിന്ധ്യയ്ക്ക് സ്വാധീനമുള്ള പ്രദേശത്താണ് ഇതില്‍ 16 മണ്ഡലങ്ങള്‍. ബിജെപിയില്‍ കരുത്ത് തെളിയിക്കാന്‍ ഈ മണ്ഡലങ്ങളില്‍ സിന്ധ്യക്ക് ജയിച്ചേ മതിയാകൂ. കോണ്‍ഗ്രസും ബിജെപിയും പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കമല്‍നാഥും സിന്ധ്യയുമാണ് ഇരുപക്ഷത്തെയും നയിക്കുന്നത്.

കോണ്‍ഗ്രസ് തിരിച്ചുവരുമോ

കോണ്‍ഗ്രസ് തിരിച്ചുവരുമോ

നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. സിന്ധ്യയ്ക്കൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 28 മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ഫലം നവംബര്‍ 10ന് പ്രഖ്യാപിക്കും. മുഴുവന്‍ സീറ്റിലും ജയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് അധികാരം തിരിച്ചുപിടിക്കാന്‍ സാധിക്കൂ.

ബിജെപിക്ക് എട്ട് സീറ്റ്

ബിജെപിക്ക് എട്ട് സീറ്റ്

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. ബിജെപിക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് കൂടി ലഭിക്കണം. കോണ്‍ഗ്രസിന് മുഴുവന്‍ സീറ്റിലും ജയിച്ചാല്‍ മാത്രമേ ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കൂ. ബിജെപിക്ക് ഗ്വാളിയോറില്‍ നിന്ന് തന്നെ മതിയായ സീറ്റുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

പ്രതീക്ഷ കൈവിടാതെ ബിജെപി

പ്രതീക്ഷ കൈവിടാതെ ബിജെപി

ഉപതിരഞ്ഞെടുപ്പില്‍ അതീവ പ്രതീക്ഷയോടെയാണ് ബിജെപി. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്നു അവര്‍ കരുതുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

 കൈപ്പത്തിക്ക് വോട്ട്

കൈപ്പത്തിക്ക് വോട്ട്

അതേസമയം, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തിളങ്ങി നില്‍ക്കുന്നത് സിന്ധ്യ തന്നെയാണ്. എന്നാല്‍ സിന്ധ്യയ്ക്ക് കഴിഞ്ഞ ദിവസം സംഭവിച്ച ഒരു നാക്കു പിഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സിന്ധ്യ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് പറഞ്ഞത്.

അബദ്ധത്തില്‍ സംഭവിച്ചത്

അബദ്ധത്തില്‍ സംഭവിച്ചത്

കൈപ്പത്തി ചിഹ്നമുള്ള ബട്ടണ്‍ അമര്‍ത്തി കോണ്‍ഗ്ര' ഇത്രയും എത്തിയപ്പോള്‍ സിന്ധ്യ നിര്‍ത്തി. ഉടന്‍ തന്നെ വാചകം തിരുത്തി അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞു. എന്താലായലും കോണ്‍ഗ്രസ് വിട്ടെങ്കിലും അദ്ദേഹത്തിന്റെ മനസ് ഇപ്പോഴും പാര്‍ട്ടിയോടൊപ്പമാണെന്ന് വേണം കരുതാന്‍.

ഞെട്ടി ബിജെപി നേതാക്കള്‍

ഞെട്ടി ബിജെപി നേതാക്കള്‍

സിന്ധ്യയുടെ പ്രസംഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ആവേശം കൊള്ളുന്നതിനിടെയാണ് ഇങ്ങനെ സംഭവിച്ചത്. ഇത് കേട്ട് വേദിയില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒന്നു ഞെട്ടി. പിന്നീട് സിന്ധ്യ തിരുത്തിയതോടെയാണ് ഇവര്‍ക്ക് ശ്വാസം വീണത്.

അമ്പരന്ന് കോണ്‍ഗ്രസ്

അമ്പരന്ന് കോണ്‍ഗ്രസ്

എന്താലായും സിന്ധ്യയുടെ നാക്കുപിഴ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിന്ധ്യയുടെ പ്രസംഗം കേട്ടപ്പോള്‍ ആദ്യം ഒന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അമ്പരന്നു കാണുമെന്നത് തീര്‍ച്ച. ദാബ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് സിന്ധ്യയ്ക്ക് നാക്കുപിഴ സംഭവിച്ചത്.

 'ഒടുക്കത്തെ പിഴ'; 42,000 രൂപ ഫൈനടിച്ചു, ബൈക്ക് തന്നെ പോലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ 'ഒടുക്കത്തെ പിഴ'; 42,000 രൂപ ഫൈനടിച്ചു, ബൈക്ക് തന്നെ പോലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ

കേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരികേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരി

രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍; തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും നേരെ പോയത് ഷിംലയിലെ കുളിര്‍മയിലേക്ക്രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍; തിരഞ്ഞെടുപ്പ് ചൂടില്‍ നിന്നും നേരെ പോയത് ഷിംലയിലെ കുളിര്‍മയിലേക്ക്

ബീഹാറിന്റെ ഭാവി മുഖ്യമന്ത്രി, പക്ഷേ തേജസ്വിക്ക് രാഘോപൂരില്‍ എളുപ്പമല്ല, ബിജെപിയെ വീഴ്ത്തണം!!ബീഹാറിന്റെ ഭാവി മുഖ്യമന്ത്രി, പക്ഷേ തേജസ്വിക്ക് രാഘോപൂരില്‍ എളുപ്പമല്ല, ബിജെപിയെ വീഴ്ത്തണം!!

English summary
Vote For Congress; Jyotiraditya Scindia's Slip-of-tongue goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X