ഹേമ മാലിനിക്ക് വേണ്ടി സൂപ്പര്‍ താരത്തിന്റെ പ്രചാരണം....സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്!!
ലഖ്നൗ: ബിജെപിയുടെ മഥുരയിലെ സ്ഥാനാര്‍ത്ഥിയായ ഹേമ മാലിനിക്ക് വേണ്ടി സൂപ്പര്‍ താരത്തിന്റെ പ്രചാരണം. ബോളിവുഡ് നടനും ഹേമയുടെ ഭര്‍ത്താവുമായ ധര്‍മേന്ദ്രയാണ് പ്രചാരണത്തിനായി എത്തിയത്. പ്രചാരണത്തിനെത്തിയ ധര്‍മേന്ദ്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ ഭാര്യയും മഥുരയുടെ വിശ്വസ്തയുമായ ഹേമ മാലിനിക്ക് തന്നെ ജനങ്ങള്‍ വോട്ടു ചെയ്യണമെന്നായിരുന്നു ധര്‍മേന്ദ്രയുടെ അഭ്യര്‍ത്ഥന.

ജനങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ നഗരത്തിന്റെ വികസനകാര്യത്തില്‍ ഒരടി പോലും മുന്നോട്ട് വെക്കാന്‍ സാധിക്കില്ലായിരുന്നെന്നും ധര്‍മേന്ദ്ര പറഞ്ഞു. നേരത്തെ ധര്‍മേന്ദ്ര ദിവസം മുഴുവന്‍ മഥുരയില്‍ തനിക്കായി പ്രചാരണം നടത്തുമെന്ന് ഹേമ മാലിനി പറഞ്ഞിരുന്നു. അതേസമയം പ്രചാരണത്തിന് വന്‍ ജനക്കൂട്ടമാണ് എത്തിയത്. ധര്‍മേന്ദ്രയുടെ പ്രചാരണം ഹേമ മാലിനിക്ക് ഗുണം ചെയ്യുമെന്ന് സൂചനയുണ്ട്.
ഇന്ന് തനിക്ക് മികച്ച ദിനമായിരുന്നു. എനിക്ക് വേണ്ടി പ്രചാരണം നടത്താന്‍ ധര്‍മേന്ദ്ര എത്തിയിരിക്കുന്നത്. ജനങ്ങളെ അദ്ദേഹത്തെ ഒരുനോക്കു കാണാനായി കാത്തിരിക്കുകയാണ്. എന്താണ് അദ്ദേഹം പറയാന്‍ പോകുന്നതെന്ന് ആകാംക്ഷയോടെ കേള്‍ക്കാനിരിക്കുകയാണ് അവര്‍. പ്രചാരണത്തിന് ഒരുങ്ങും മുമ്പ് ഈ ചിത്രം ഞങ്ങള്‍ എടുത്തിരുന്നു. അത് നിങ്ങള്‍ക്ക് പങ്കുവെക്കുന്നു. ഇതായിരുന്നു ഹേമ മാലിനി ധര്‍മേന്ദ്ര പ്രചാരണത്തിനെത്തും മുമ്പ് ട്വീറ്റ് ചെയ്തത്.
മികച്ച പ്രചാരണമാണ് ഹേമ മാലിനി മഥുരയില്‍ നടത്തുന്നത്. കര്‍ഷകര്‍ക്കൊപ്പമാണ് അവര്‍ കഴിഞ്ഞ ദിവസം ചെലവിട്ടത്. ബോളിവുഡ് താരമായത് കൊണ്ട് അവര്‍ തനിക്ക് വോട്ട് ചെയ്യില്ലെന്നും, മോദി എന്താണ് ചെയ്തതെന്ന് എനിക്ക് അവരോട് പറയേണ്ടതുണ്ട്. ഉജ്ജ്വല പദ്ധതി, ആയുഷ്മാന്‍ ഭാരത് യോജന, കക്കൂസ് നിര്‍മാണം എന്നിവയെല്ലാം ജനങ്ങള്‍ക്കിടയില്‍ അറിയണം. മോദി അധികാരത്തിലെത്തിയിട്ടില്ലെങ്കില് രാജ്യത്തിന് ആപത്താണെന്നും അവര്‍ പറഞ്ഞു.
Some glimpses from our campaign this morn pic.twitter.com/MuuBG4TAMg
— Hema Malini (@dreamgirlhema) April 14, 2019
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം











Click it and Unblock the Notifications