ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിക്കും, പക്ഷേ.... മുസ്ലീങ്ങളോട് മേനകാ ഗാന്ധിയുടെ അഭ്യര്‍ത്ഥന ഇങ്ങനെ
Recommended Video

ലഖ്‌നൗ: കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ അവര്‍ നടത്തിയ വോട്ടഭ്യര്‍ത്ഥനയാണ് വിവാദത്തിലായിരിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവാം. പക്ഷേ മുസ്ലീങ്ങള്‍ വോട്ടു ചെയ്യാതെയാണ് താന്‍ ജയിക്കുന്നതെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്ക് ബാധ്യതയുണ്ടാവില്ലെന്നായിരുന്നു മേനകാ ഗാന്ധിയുടെ പ്രസ്താവന.

ഈ തിരഞ്ഞെടുപ്പ് താന്‍ നേരത്തെ തന്നെ വിജയിച്ചതാണ്. ഇനി നിങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും പ്രചാരണത്തില്‍ അവര്‍ പറഞ്ഞു. സുല്‍ത്താന്‍പൂരിലെ തൂരബ്ഖനി മേഖലയില്‍ നടന്ന പ്രചാരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് വലിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇത് വളരെ പ്രധാനമാണ്. താന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും. അത് ജനങ്ങളുടെ സ്‌നേഹവും പിന്തുണയും കാരണമാണ്.
അതേസമയം മുസ്ലീങ്ങളുടെ പിന്തുണയില്ലാതെയാണ് വിജയമെങ്കില്‍, അത് നല്ല കാര്യമല്ല. വളരെ മോശമായ കാര്യങ്ങള്‍ സംഭവിക്കും. ഒരു മുസ്ലീം ജോലിക്കായി എന്നെ സമീപിച്ചാല്‍, അത് സാധിച്ച് കൊടുക്കാമെന്ന് ഞാന്‍ ആദ്യം വിചാരിക്കും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. ഇത് കൊടുക്കല്‍ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ട് കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ. അതുകൊണ്ട് മുസ്ലീങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ജയിക്കും.
മുസ്ലീങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ട്. ഞാന്‍ ജയിക്കുമെന്ന് നിങ്ങള്‍ക്കറിയാം. ഈ മണ്ഡലത്തിന്റെ അടിത്തറ രൂപീകരിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരമാണിത്. നിങ്ങള്‍ എന്റെ അടുത്തേക്ക് വരുമ്പോള്‍ സങ്കടവും സ്‌നേഹവും മാത്രവുമാണ് തനിക്ക് തോന്നുന്നതെന്നും മേനകാ ഗാന്ധി. അതുകൊണ്ട് എനിക്ക് വോട്ടു ചെയ്യണമോ എന്ന കാര്യം നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അവര്‍ പറഞ്ഞു.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019












Click it and Unblock the Notifications