മോദിക്ക് വോട്ടഭ്യര്‍ഥിച്ച് തമിഴ് നടന്‍ വിജയകാന്ത്
ധര്‍മപുരി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി തമിഴകത്തെ ആക്ഷന്‍ ഹീറോ ക്യാപ്റ്റന്‍ വിജയകാന്ത്. രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കണം - ഡി എം ഡി കെ തലവന്‍ കൂടിയായ താരം പറഞ്ഞു.
ചെന്നൈയില്‍ നിന്നും 310 കിലോമീറ്റര്‍ അകലെ ധര്‍മപുരിയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍ എന്ന് വിളിപ്പേരുള്ള ആക്ഷന്‍ ഹീറോ വിജയകാന്ത്. രാജ്യത്ത് അഴിമതി ഇല്ലാതാക്കാന്‍ മോദിക്ക് വോട്ടുചെയ്യുക. തമിഴ്‌നാട്ടില്‍ അഴിമതി ഇല്ലാതാക്കാന്‍ വിജയകാന്തിന് വോട്ടുചെയ്യുക.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയിലെ സഖ്യകക്ഷിയാണ് വിജയകാന്തിന്റെ ഡി എം ഡി കെ. തങ്ങളുടെ സഖ്യം തമിഴ്‌നാട്ടില്‍ വിജയിക്കുമെന്ന് വിജയകാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്‍ ഡി എ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനായി നിങ്ങളുടെ കാല് പിടിച്ച് ഞാന്‍ അപേക്ഷിക്കുകയാണ് - താരം പറഞ്ഞു.
നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജയലളിതയും കരുണാനിധിയും ജനങ്ങളെ പറ്റിക്കുകയാണ്. വാട്ടര്‍ സ്‌കീം വാഗ്ദാനം ചെയ്തതല്ലാതെ നാളിതുവരെ നടപ്പാക്കിയിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളമുള്ളത്. ജനങ്ങളുടെ കണ്ണീരാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുക. എന്‍ ഡി എ സഖ്യം ജനങ്ങളുടെ സഖ്യമാണ്.












Click it and Unblock the Notifications