കര്‍ണാടക തിരഞ്ഞെടുപ്പ്: വോട്ട് ബഹിഷ്കരിക്കാന്‍ വോട്ടര്‍മാര്‍, കാരണം ശ്മശാനത്തിന് ഭൂമി നല്‍കാത്തത്!
ബെംഗളൂരൂ: വാഗ്ദാനങ്ങള്‍ പാലിക്കാതെ വോട്ട് തരില്ലെന്ന് കര്‍ണാടകയിലെ ഒരു പറ്റം ഗോത്ര വിഭാഗം തീരുമാനമെടുത്തത്. നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മറ്റൊരു തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ വാര്‍ത്തകൂടി പുറത്ത് വന്നിരിക്കുന്നു. ഹാസന്‍ ജില്ലയില്‍ അര്‍കല്‍ഗുഡ് മണ്ഡലത്തിലെ രമനാഥപുര ഗ്രാമത്തിലെ 350വോട്ടര്‍ മാരാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ശ്മശാനം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം 10 വര്‍ഷം നിരാകരിച്ചതിനാലാണ് ഈ തീരുമാനം.ജുമാമസ്ജിദ് കമ്മിറ്റി യോഗം ചേര്‍ന്ന് 85 കുടുംബങ്ങള്‍ ഐകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്.

മയ്യിത്തും ചുമന്ന് അടുത്ത ഗ്രാമങ്ങളിലേക്ക് പോവേണ്ടിവരുന്ന അവസ്ഥക്ക് പരിഹാരം തേടി പത്തുവര്‍ഷത്തിലേറെയായി അധികൃതരുടെ കനിവ് തേടുകയാണ്. ഇതിനിടെ 15മരണങ്ങള്‍ സംഭവിച്ചു. ഓരോ മരണമുണ്ടാവുമ്പോഴും അയല്‍പ്രദേശങ്ങളിലെ മഹല്ലുകാര്‍ ആറടി മണ്ണ് അനുവദിക്കണേ എന്നാണ് ഈ ഗ്രാമം പ്രാര്‍ത്ഥിക്കുന്നതെന്നും ഇവര്‍ പറയുന്നു. മറ്റ് മഹല്ലുകളിലെ ശ്മശാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ ദുരിതാനുഭവവും ഉണ്ട്. 2011ല്‍ 80കാരി സൈദുബിയുടെ മയ്യിത്ത് മറവുചെയ്യാന്‍ കൊണനുറു മസ്ജിദ് കമ്മിറ്റി വിസമ്മതിച്ചതിനാല്‍ മയ്യിത്തുമായി ബന്ധുക്കള്‍ താലൂക്ക് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തഹസില്‍ദാര്‍ ഭൂമി അനുവദിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. മണ്ഡലം എംഎല്‍എ മൃഗസംരക്ഷണ മന്ത്രി എ മഞ്ജുവും വാക്ക് പാലിച്ചില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications