കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പിനിടെ കോൺഗ്രസ്-തൃണമൂൽ ഏറ്റുമുട്ടൽ; പശ്ചിമ ബംഗാളിൽ മധ്യ വയസ്ക്കൻ കൊല്ലപ്പെട്ടു!

Google Oneindia Malayalam News

വോട്ടെടുപ്പ് നടക്കുന്നതിനിടയിലും പശ്ചിമ ബംഗാളിൽ പരക്കെ അക്രമം. കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമു‌ട്ടൽ. അക്രമത്തിനിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. മുർഷിദാബാദിലെ ബാലിഗ്രാം പ്രദേശത്താണ് തൃണമൂൽ കോൺഗ്രസ്സുമായുള്ള ഏറ്റുമുട്ടലിലാണ് വോട്ടർ കൊല്ലപെട്ടത്.

<strong>ഇന്ത്യയിൽ പച്ചക്കൊടി നിരോധിക്കണം; വിദ്വേഷത്തിന്റെ പ്രതീകം, വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി!</strong>ഇന്ത്യയിൽ പച്ചക്കൊടി നിരോധിക്കണം; വിദ്വേഷത്തിന്റെ പ്രതീകം, വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി!

52 വയസ്സുള്ള തിയാറുൽ കാലം ആണ് കൊല്ലപ്പെട്ടത്. പോളിങ് സ്റ്റേഷനിൽ ക്യൂ നിൽക്കുമ്പോൾ കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ ‍ഏറ്റുൂമുട്ടുന്നതിനിടയിൽ പെടുകയും കൊല്ലപ്പെടുകയുമായിരുന്നുവെന്ന് തിയാറുൽ കലാമിന്റെ മകൻ പറയുന്നു. മർദ്ദിച്ച് അവശനാക്കിയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിപ്പോയെന്ന് മകൻ വ്യക്തമാക്കുന്നു.

West Bengal

അതേസമയം തൃണമൂൽ പ്രവർത്തകർക്ക് നേരെയുണ്ടായ ബോംബേറിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കേവലം അഞ്ച് സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ശക്തമായ സുരക്ഷ സന്നാഹം തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയിരിക്കെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

മാർഡയിലും ബോംബേറുണ്ടാവുകയും ബി ജെ പി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം ജമ്മു കശ്മീരിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിൽ പിഡിപി വക്താവ് നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനെ മർദിക്കുകയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയുമുണ്ടായി. ഉത്തർ പ്രദേശിൽ ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥനെ ആക്രമിച്ചെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

English summary
Voter killed in clashes between TMC, Congress workers at West Bengal booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X