Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ വോട്ടർ പട്ടിക പരിഷ്കരണം; വോട്ടർ പട്ടിക ഇന്ന് മുതല്‍ മരവിപ്പിക്കും

ഡല്‍ഹി: കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നു. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രണ്ടാംഘട്ട പരിഷ്കരണം നടപ്പിലാക്കുന്നത്. ബിഹാറില്‍ നടപ്പിലാക്കിയ ആദ്യഘട്ടപരിഷ്കരണം വിജയകരമായിരുന്നുവെന്നും ഡല്‍ഹിയില്‍ നടത്തിയ വാർത്ത സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ആൻഡമാൻ ആൻഡ് നിക്കോബാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് പുതുതായി വോട്ടർ പട്ടിക പരിഷ്കരണം നടപ്പിലാക്കുന്നു സംസ്ഥാനങ്ങലും കേന്ദ്ര ഭരണ പ്രദേശങ്ങളും. ഇവയില്‍ ഗോവ, ഗുജറാത്ത്, പുതുച്ചേരി എന്നിവിടങ്ങളിലും അടുത്ത വർഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ 2026 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ വോട്ടർ പട്ടിക പരിഷ്കരണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

vote-

അസമിലെ പൗരത്വ നിയമങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാലാണ് ഈ സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കൽ പിന്നീട് നടത്താനിരിക്കുന്നത് എന്നായിരുന്നു അസമിനെ ഒഴിവാക്കിയത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. അതേസമയം, എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും.

നിലവില്‍ പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലും യൂണിയൻ ടെറിട്ടറികളിലും പ്രാഥമിക പരിശോധന ഘട്ട നവംബർ 4 മുതൽ ഡിസംബർ 4 വരെയായിരിക്കും. ഡ്രാഫ്റ്റ് പട്ടികകൾ ഡിസംബർ 9-ന് പ്രസിദ്ധീകരിക്കും. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് ഡ്രാഫ്റ്റ് പ്രസിദ്ധീകരണ തീയതി മുതൽ ജനുവരി 8 വരെ അപ്പീലുകൾ സമർപ്പിക്കാം. അന്തിമമായ പുതുക്കിയ വോട്ടർ പട്ടിക ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കും.

രാജ്യവ്യാപകമായ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (എസ്ഐആർ) വോട്ടർ പട്ടികകളുടെ ആദ്യ ഘട്ടം ജൂണിലും ജൂലൈയിലും ബിഹാറിൽ നടത്തിയിരുന്നു. സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ ഈ നടപടി പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 'തെറ്റായ ഒഴിവാക്കലുകൾ'ക്കെതിരെ "സീറോ അപ്പീലുകൾ" മാത്രമാണ് ഉണ്ടായതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ബിഹാറിൽ നാല് മാസമെടുത്ത ഈ പ്രക്രിയ മറ്റ് സംസ്ഥാനങ്ങളില്‍ വേഗത്തില്‍ പൂർത്തിയാക്കാനാണ് നീക്കം. "നിയമപ്രകാരം, ഓരോ തിരഞ്ഞെടുപ്പിനു മുമ്പും അല്ലെങ്കിൽ ആവശ്യാനുസരണം വോട്ടർ പട്ടികകൾ പുതുക്കണം. ബിഹാറിലെ വോട്ടർ പട്ടിക പുതുക്കലിന്റെ സമയം തിരഞ്ഞെടുപ്പിന് ആറ് മാസത്തിനുള്ളിൽ വന്നത് ചോദ്യം ചെയ്ത പ്രതിപക്ഷം, വോട്ടർ പട്ടികകളുടെ ഗുണനിലവാരം സംബന്ധിച്ച വിഷയങ്ങൾ ഉയർത്തിയിരുന്നുവെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1951 മുതൽ 2004 വരെ എട്ട് തവണ എസ്ഐആർ നടത്തിയിട്ടുണ്ട്. അവസാനത്തെ എസ്ഐആർ 2002 മുതൽ 2004 വരെ നടന്നത് 21 വർഷത്തിലധികം മുമ്പാണ്. അതിനുശേഷം, ഇടയ്ക്കിടെയുള്ള കുടിയേറ്റം കാരണം വോട്ടർ പട്ടികകളിൽ ധാരാളം മാറ്റങ്ങൾ വന്നു. ഇത് ചില വോട്ടർമാർ ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതിന് കാരണമായി. മരിച്ചുപോയവരുടെ പേരുകൾ ഒഴിവാക്കുക, തെറ്റായി ഉൾപ്പെടുത്തിയ പേരുകൾ (ഉദാഹരണത്തിന്, വിദേശികളുടെ) നീക്കം ചെയ്യുക തുടങ്ങിയവയാണ് വോട്ടർ പട്ടിക പുതുക്കൽ ആവശ്യമാക്കുന്ന മറ്റ് കാരണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

വോട്ടർ പട്ടികകളുടെ സമഗ്രത സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി രാജ്യവ്യാപകമായ എസ്ഐആർ നടത്തുമെന്ന് സെപ്തംബറില്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+