കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവി ക്യൂതെറ്റിച്ചു; വോട്ടര്‍മാര്‍ എതിര്‍ത്തു

Google Oneindia Malayalam News

ഹൈദരാബാദ്: ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ ശ്രമം നടത്തിയ തെലുങ്ക് സൂപ്പര്‍ സ്റ്റാറും കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിയെ യുവ വോട്ടര്‍ തടഞ്ഞു. വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന കാര്‍ത്തികേയ എന്ന എന്‍ ആര്‍ ഐ വോട്ടറാണ് ചിരഞ്ജീവിയെ തടഞ്ഞ് താരമായത്. നിങ്ങള്‍ക്കെന്താ പ്രത്യേക പരിഗണന വേണോ എന്ന് ചോദിച്ച് ഇയാള്‍ ചിരഞ്ജീവിയെ തടയുകയായിരുന്നു.

കേംബ്രിഡ്ജില്‍ താമസിക്കുന്ന കാര്‍ത്തികേയ വോട്ട് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇത്തവണ നാട്ടിലെത്തിയത്. ചിരഞ്ജീവിയെ തനിക്ക് ബഹുമാനമാണെന്നും എന്നാല്‍ ക്യൂ തെറ്റിച്ച് വോട്ട് ചെയ്യാന്‍ ശ്രമിച്ചത് ശരിയായില്ലെന്നും ഇയാള്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹം സീനിയര്‍ സിറ്റിസണ്‍ അല്ല. അംഗപരിമിതനുമല്ല. പിന്നെന്തിനാണ് അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കുന്നത്.

chiranjeevi

എന്നാല്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന ചിരഞ്ജീവിയെ ചില മാധ്യമ പ്രവര്‍ത്തകരും ടി വി ക്യാമറാമാന്‍മാരും നിര്‍ബന്ധിച്ച് മുന്നിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ക്യൂവില്‍ ഉണ്ടായിരുന്ന ആളുകളോട് ക്ഷമാപണം നടത്തിയാണ് ചിരഞ്ജീവി പിന്നിലേക്ക് മാറിയത്. കേന്ദ്രമന്ത്രി മാത്രമല്ല, ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് പ്രചാരണ വിഭാഗം തലവന്‍ കൂടിയാണ് ചിരഞ്ജീവി.

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടത്തില്‍ ആന്ധ്രപ്രദേശിലെ 17 ലോക്‌സഭ സീറ്റുകളിലേക്കും 119 അസംബ്ലി സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭയിലേക്ക് 265 സ്ഥാനാര്‍ഥിമാരും അസംബ്ലി തിരഞ്ഞെടുപ്പില്‍ 1669 സ്ഥാനാര്‍ഥിമാരും ബുധനാഴ്ച ജനവിധി തേടുന്നു.

English summary
NRI Voter stopped megastar Chiranjeevi from jumping the queue in Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X