കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയില്‍ ജനങ്ങള്‍ ഇന്ദിരയെ കാണും; കോണ്‍ഗ്രസിന് ഗുണം ചെയ്യും, ആസംസകളുമായി ശിവസേന

Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കയില്‍ ജനങ്ങള്‍ ഇന്ദിരയെ കാണും | Oneindia Malayalam

ദില്ലി: പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബുധനാഴ്ച്ച നടന്ന പാര്‍ട്ടി പുനഃസംഘടനയില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ സംഘടനാ ചുമതലും കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിക്ക് നല്‍കി.

80 ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ തനിച്ച് മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വരവ് കരുത്ത് പകരുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. അതേസമയം പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി പരിഹസിച്ചപ്പോള്‍ എന്‍ഡിഎയില്‍ ഭിന്നസ്വരം ഉയര്‍ത്തുന്ന ശിവസനേ പ്രിയങ്കയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. വിശദാശംങ്ങല്‍ ഇങ്ങനെ..

പ്രിയങ്കയില്‍ ഇന്ദിരയെ കാണും

പ്രിയങ്കയില്‍ ഇന്ദിരയെ കാണും

പ്രിയങ്കാ ഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍‌ഗ്രസിന് ഗുണം ചെയ്യുമെന്നാണ് ശിവസേന അഭിപ്രായപ്പെടുന്നത്. വോട്ട് ചെയ്യാനെത്തുമ്പോള്‍ ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരയെ കാണുമെന്നും ശിവസേന വക്താവ് മനീഷ കായന്ദെ പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കും

വോട്ടര്‍മാരെ സ്വാധീനിക്കും

ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കുണ്ടെന്നും നല്ല വ്യക്തിത്വവും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള കഴിവും പ്രിയങ്കയ്ക്കുണ്ടെന്ന് മനീഷ കയാന്ദെ കൂട്ടിച്ചേര്‍ത്തു.

ശിവസേന

ശിവസേന

പ്രിയങ്കയുടെ രാഷ്ട്രീയത്തെ ബിജെപി പരിഹസിക്കുമ്പോഴാണ് സഖ്യകക്ഷിയായ ശിവസേന അഭിനന്ദനങ്ങളുമായി എത്തുന്നത് എന്നതാണ് ശ്രദ്ധേയം. പ്രിയങ്ക ഗാന്ധിയുടെ നിയമനത്തിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് പരസ്യമായി വിളിച്ചുപറയുകയാണെന്നായിരുന്നു ബിജെപിയുടെ പരിഹാസം.

മറ്റൊരു നേതാവും

മറ്റൊരു നേതാവും

പ്രിയങ്കാ ഗാന്ധിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മറ്റൊരു ശിവസേന നേതാവായ സജ്ജയ് റാവത്തും രംഗത്തെത്തി. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍‌ കോണ്‍ഗ്രസ് വിജയിച്ചതോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം താന്‍ പ്രതീക്ഷിച്ചിരുന്നതായി സജ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

നല്ല തീരുമാനം

നല്ല തീരുമാനം

രാഹുല്‍ ഗാന്ധി എടുത്ത നല്ല തീരുമാനമാണിത്. രാജ്യത്തെ ജനങ്ങള്‍ക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ഇന്ദിരാഗാന്ദിയുടെ പാരമ്പര്യം ഈ രാജ്യത്ത് എല്ലായ്പ്പോഴുമുണ്ടാകും. കോണ്‍ഗ്രസ് അതില്‍ നിന്ന് നേട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

നേരത്തെ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ചും ശിവസേന രംഗത്ത് എത്തിയിരുന്നു. 1990 ല്‍ ബിജെപിയുടെ സഖ്യകക്ഷിയാണെങ്കില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയിലും ശക്തമായ അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

സഖ്യത്തിനില്ല

സഖ്യത്തിനില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കില്ലെന്ന് ശിവസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്നായിരുന്നു ശിവസേന നേതാവ് സജ്ജയ് റാവത്ത് അഭിപ്രായപ്പെട്ടത്.

അവരെ കുറിച്ച് മാത്രം ചിന്ത

അവരെ കുറിച്ച് മാത്രം ചിന്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം എന്നത് ഇപ്പോള്‍ ശിവസേനയുടെ നിഘണ്ടുവിലെ ഇല്ലാത്ത കാര്യമാണ്. ബിജെപിക്ക് എപ്പോഴും അവരെ കുറിച്ച് മാത്രമെ ചിന്തയുളളു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഞങ്ങളുടെ കാര്യം മാത്രം നോക്കാന്‍ തീരുമാനിച്ചത്.

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

മഹാരാഷ്ട്രയിലെ ഭൂരിപക്ഷം സീറ്റുകളിലും ശിവസേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സ്ഥാനാര്‍ത്ഥികളുടേയും മണ്ഡലങ്ങളുടേയും കാര്യത്തില്‍ അടുത്ത ദിവസം തന്നെ തീരുമാനം ഉണ്ടാകുമെന്നും സജ്ജയ് റാവത്ത് കൂട്ടിചേര്‍ത്തു.

ജെഡിയുവും

ജെഡിയുവും

ബിഹാറിലെ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു. ഏറെ കാത്തിരുന്ന രാഷ്ട്രീയ തിരുമാനമാണിതെന്നായിരുന്നു ജെഡിയും വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

ഒടുവില്‍ രാജ്യം ഏറെ പ്രതീക്ഷിച്ചിരുന്ന ആ രാഷ്ട്രീയ പ്രവേശനം ഉണ്ടായി. എല്ലാവരും അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സമയത്തേയും അവരുടേ പദവിയേയും കുറിച്ച് സംസാരിക്കുന്നുണ്ടാകും. എന്നാല്‍ തനിക്ക് അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവെന്നതാണ് വാര്‍ത്ത, അഭിനന്ദനങ്ങള്‍' പ്രശാന്ത് ട്വിറ്ററില്‍ കുറിച്ചു.

മത്സരിക്കണം

മത്സരിക്കണം

ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്. മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

സാധിക്കും

സാധിക്കും

പ്രിയങ്ക ദീദി രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീര്‍ഘനാളായി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നെന്നും മോദി ജീയെ അധികാരത്തില്‍ നിന്നും താഴെയിറക്കി ഗുജറാത്തിലേക്ക് മടക്കി അയക്കാന്‍ പ്രിയങ്കയെ കൊണ്ട് സാധിക്കുമെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

English summary
voters will see indira gandhi in her voters will see indira gandhi gandhis new political role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X