കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ കോണ്‍ഗ്രസ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്, 14 സീറ്റില്‍ കളിച്ചത് ആ സഖ്യം, ബിജെപിയുടെ പ്ലാന്‍ ബി

Google Oneindia Malayalam News

ഗുവാഹത്തി: കോണ്‍ഗ്രസ് അസമില്‍ പരാജയപ്പെട്ടുവെന്നത് സത്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമോ ഒരുപക്ഷേ അധികാരം പിടിക്കുകയോ ചെയ്യാവുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് വരുമായിരുന്നു. എന്നാല്‍ രണ്ട് പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ കഥ കഴിച്ചിരിക്കുന്നത്. ഇവര്‍ നേടിയ വോട്ടും ചോര്‍ത്തിയ വോട്ടും ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സാധ്യതയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസിന്റെ അന്തകര്‍

കോണ്‍ഗ്രസിന്റെ അന്തകര്‍

കോണ്‍ഗ്രസിനെ അധികാരത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞത് രണ്ട് പ്രാദേശിക കക്ഷികളാണ്. അസം ജാതീയ പരിഷത്ത്, റായ്‌ജോര്‍ ദള്‍ എന്നീ പാര്‍ട്ടികളാണ് ഇത്. ഇവര്‍ ഒരു സീറ്റാണ് നേടിയത്. ജയിലിലായ കര്‍ഷക നേതാവ് അഖില്‍ ഗൊഗോയ് ആര്‍ഡി നേതാവാണ്. കോണ്‍ഗ്രസ് ഇവരെ കുറ്റപ്പെടുത്താന്‍ കാരണവുമുണ്ട്. പൗരത്വ പ്രക്ഷോഭത്തെ അനുകൂലിക്കുന്ന വോട്ടുകളെ ഇവര്‍ ഭിന്നിപ്പിച്ച് കളഞ്ഞു എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. അപ്പര്‍ അസമില്‍ കാര്യമായ തിരിച്ചടി തന്നെ ഇവരെ കൊണ്ട് കോണ്‍ഗ്രസിനുണ്ടായി.

ആ ശ്രമം പാളി

ആ ശ്രമം പാളി

ഏജെപിയും ആര്‍ഡിയും രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇവരെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നു. തുടര്‍ച്ചയായി നേതാക്കളെ അതിനായി അയക്കുകയും ചെയ്തു. ബിജെപിക്കെതിരെ പൗരത്വ നിയമ വിരുദ്ധ സഖ്യമുണ്ടാക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഇവര്‍ രണ്ട് പേരും സഖ്യമുണ്ടാക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിനെ തീര്‍ത്തും അവഗണിച്ചു. കോണ്‍ഗ്രസിന് ഒടുവില്‍ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കേണ്ടി വന്നു. അതേസമയം ഇവര്‍ കോണ്‍ഗ്രസിനൊപ്പം ചേരാതിരുന്നപ്പോള്‍ തന്നെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് മീഡിയ വക്താവ് ചെയര്‍പേഴ്‌സണ്‍ ബോബീത ശര്‍മ പറഞ്ഞു.

14 സീറ്റുകള്‍

14 സീറ്റുകള്‍

14 സീറ്റുകളില്‍ ഇവര്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കിയിട്ടുണ്ട്. ഈ സീറ്റുകളില്‍ ബിജെപിയുടെ വിജയമാര്‍ജിനേക്കാള്‍ കൂടുതലാണ് ഇവര്‍ നേടിയ വോട്ടുകള്‍. ദുലിയാജനില്‍ കോണ്‍ഗ്രസ് നേടിയത് 24192 വോട്ടാണ്. എജെപി നേടിയത് 24192 വോട്ടും. ഇവിടെ 54762 വോട്ടാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടായിരുന്നെങ്കില്‍ ദുലിയാജനില്‍ വിജയം കോണ്‍ഗ്രസിന് ഉറപ്പായിരുന്നു. നഹര്‍കാട്ടിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ 57524 വോട്ടുകള്‍ ഇവര്‍ക്ക് ലഭിക്കുമായിരുന്നു. ബിജെപിക്ക് കിട്ടിയത് 51362 വോട്ടുകള്‍.

ബിജെപിയുടെ ബി ടീം?

ബിജെപിയുടെ ബി ടീം?

കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ ഇവര്‍ ഭിന്നിക്കുമെന്ന് നേരത്തെ തന്നെ ഹിമന്ത ശര്‍മ സൂചന നല്‍കിയിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. സാദിയ, ദേമാജി, സോനാ3രി, മഹമാര, അംഗുരി, തിയൂക്, ജോര്‍ഹട്ട്, ദേര്‍ഗാവ്, തേസ്പൂര്‍, ഹാജോ, ബര്‍ഹംപൂര്‍, ബിജ്‌നി, എന്നീ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ ഇവര്‍ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം ഈ 14 സീറ്റ് ജയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 64 സീറ്റാവുമായിരുന്നു. ഒപ്പം അഖില്‍ ഗൊഗോയിയുടെ സീറ്റും കൂടിയാവുമ്പോള്‍ ഭൂരിപക്ഷത്തിനുള്ള സീറ്റും ലഭിക്കുമായിരുന്നു.

11 സീറ്റ് അപ്പര്‍ അസമില്‍

11 സീറ്റ് അപ്പര്‍ അസമില്‍

കോണ്‍ഗ്രസിന് നഷ്ടമായ പതിനാലില്‍ 11 സീറ്റും അപ്പര്‍ അസമിലാണ്. സിഎഎയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നടന്ന മേഖലയാണിത്. ദുലിയാജനില്‍ എജെപി സ്ഥാപക നേതാവ് ലുറിന്‍ജ്യോതി ഗൊഗോയിയാണ് മത്സരിച്ചത്. 24000 വോട്ടുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. ബിജെപിയുടെ വിജയമാര്‍ജിനേക്കാള്‍ മൂന്നിരട്ടി മാര്‍ജിനാണിത്. രണ്ടാമതൊരു മണ്ഡലത്തിലും ഗൊഗോയ് മത്സരിച്ചിരുന്നു. നഹര്‍കാട്ടിയയിലായിരുന്നു മത്സരം. 25000 വോട്ടില്‍ അധികം അദ്ദേഹം പിടിച്ചു. ബിജെപി വിജയിച്ചത് 19000 വോട്ടിന്റെ ഭൂരിപക്ഷത്തിലും.

വോട്ട് ഭിന്നിക്കാന്‍

വോട്ട് ഭിന്നിക്കാന്‍

ഹിമന്ത ശര്‍മ നല്‍കിയ അഭിമുഖത്തില്‍ ഈ രണ്ട് പാര്‍ട്ടികളും രൂപീകരിച്ചത് സിഎഎ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത് വെച്ചിട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചാരണം. 38 സീറ്റില്‍ മത്സരിച്ച ആര്‍ഡി എങ്ങനെയാണ് കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്തുകയെന്ന് പബ്ലിസിറ്റി ദേവംഗ സൗരഭ് ഗൊഗോയ് ചോദിച്ചു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാത്തതിന് മറ്റുള്ളവരെ കുറ്റംപറയുകയാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ സ്വന്തമായി വര്‍ഗീയ രാഷ്ട്രീയ പയറ്റുകയാണ് കോണ്‍ഗ്രസെന്നും ലുറിന്‍ജ്യോതി ഗൊഗോയ് പറഞ്ഞു.

വർഷിണി സൗന്ദർരാജൻ ലേറ്റസ്റ്റ് ചിത്രങ്ങൾ

English summary
votes splited in 14 seats that decide congress's fate in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X