കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്: ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

Google Oneindia Malayalam News

കൊല്‍ക്കത്ത/ഗുവാഹത്തി: പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിയ്ക്കുന്നത്.

രാവിലെ ഏഴ് മണിയ്ക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. അസമില്‍ രണ്ട് ഘട്ടങ്ങളിലായും. ആദ്യഘട്ടത്തില്‍ പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങള്‍ വിധിയെഴുതും, അസമില്‍ 45 മണ്ഡലങ്ങളും.

Election

അസമില്‍ 539 സ്ഥാനാര്‍ത്ഥികളാണ് അദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 43 പേര്‍ മാത്രമാണ് സ്ത്രീകള്‍. സ്ഥാനാര്‍ത്ഥികളില്‍ 25 പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. കോണ്‍ഗ്രസിന്റെ തരുണ്‍ ഗോഗോയ്ക്ക് ഭരണം നിലനിര്‍ത്താനാകുമോ എന്നതാണ് അസമിലെ പ്രധാന ചോദ്യം.

സിപിഎമ്മും കോണ്‍ഗ്രസ്സും നീക്കുപോക്കുകളോടെ മമതയെ നേരിടുന്നു എന്നതാണ് പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ദശാബ്ദങ്ങള്‍ നീണ്ട ഇടതുഭരണത്തെ തുടച്ചുനീക്കിക്കൊണ്ടാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തുന്നത്.

ഇവിടെ 18 മണ്ഡലങ്ങളിലായി 133 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 18 ല്‍ 13 മണ്ഡലങ്ങളും മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളാണ്. അതുകൊണ്ട് തന്നെ വൈകുന്നേരം നാല് മണിയോടെ ഇവിടങ്ങളിലെ വോട്ടെടുപ്പ് അവസാനിപ്പിയ്ക്കും.

English summary
The first phase of crucial assembly polls in West Bengal and Assam is being held today with Trinamool Congress of Mamata Banerjee facing a tough fight from Left-Congress combine and Tarun Gogoi of Congress striving hard to retain power in the key northeastern state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X