അയോധ്യയിൽ നാളെ വോട്ടെടുപ്പ്; പ്രചരണത്തിൽ കാര്യമായി പ്രതിഫലിക്കാതെ രാമക്ഷേത്രം
അയോധ്യ; രാജ്യത്തുടനീളം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഒരു പ്രചരണ വിഷയം ആയിരുന്നു അയോധ്യയിലെ രാമ ക്ഷേത്രം. ഇത്രയും നാൾ ബിജെപി പോലുള്ള പാർട്ടികൾക്ക് ഇതൊരു വൈകാരീക പരമായ വിഷയമായിരുന്നു. എന്നാൽ ഇപ്രാവിശ്യത്തെ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം എന്നത് തിരഞ്ഞെടുപ്പിലെ നിരവധി വിഷയങ്ങലിൽ ഒന്ന് മാത്രം ആയി മാറിയിരിക്കുകയാണ്.
ഫെബ്രുവരി 27നാണ് അയോധ്യയിലടക്കം വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ ഇവിടെ നടക്കുന്ന പ്രചരണങ്ങളിൽ രാമക്ഷേത്ര നിർമ്മാണത്തിലുപരിയായി വികസനം, ജനക്ഷേമം പോലുള്ളവയാണ് മുന്നിട്ട് നിൽക്കുന്നത്. 10 സ്ഥാനാർത്ഥികളാണ് അയോധ്യയിൽ മത്സരത്തിനിറങ്ങുന്നത്. ബിജെപി പ്രധാനമായും ഇവിടെ നേരിടുന്ന വെല്ലുവിളി സമാജ്‌വാദി പാർട്ടിയിൽ നിന്നാണ്.
നേരത്തെ അയോധ്യയിൽ നിന്ന് മുഖ്യമന്ത്രി യോ ഗി ആദിത്യനാഥ് മത്സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് മണ്ഡലം മാറുകയായിരുന്നു. ശേഷമാണ് സിറ്റിംഗ് എം.എൽ.എ ആയ വേദ് പ്രകാശ് ഗുപ്തയെ മത്സരിപ്പിക്കാൻ ബിജെപി തയ്യാറായത്. മുൻ മന്ത്രി തേജ് നാരായൺ എന്ന പവൻ പാണ്ഡെയാണ് ഇവിടെ എസ്.പി സ്ഥാനാർത്ഥി. ബിഎസ്പി, കോൺഗ്രസ്, എഎപി എന്നീ പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ മത്സരരംഗത്ത് ഇറക്കിയിട്ടുണ്ട്.

" അയോധ്യ നിയമസഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കാൻ പോകുന്നത്. രാമക്ഷേത്ര വിഷയത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച മൈലേജ് നേടാനായില്ല. മൂന്നാം ഘട്ട വോട്ടെടുപ്പിന് ശേഷമാണ് വിഷയം ഉയർന്നു തുടങ്ങിയത്" ഹനുമാൻഗർഹി ക്ഷേത്രത്തിലെ മഹന്ത് രാജു ദാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. രാമക്ഷേത്രം നിർമ്മാണം കൊണ്ട് മാത്രം കാര്യമില്ലെന്ന് ബിജെപിക്ക് മനസിലായി തുടങ്ങി. ആയതിനാൽ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോ ഗിയും ചെയ്ത ക്ഷേമ പ്രവർത്തനങ്ങൾ പറഞ്ഞു വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ശ്രീരാമനും രാമക്ഷേത്രവും ബി.ജെ.പിയുടെ വകയല്ല. പ്രഭു ശ്രീരാമൻ നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്." അയോധ്യയിലെ എസ്പി സ്ഥാനാർത്ഥി പവൻ പാണ്ഡെ പറഞ്ഞു. അയോധ്യയിൽ നിന്ന് മത്സരിക്കേണ്ടെന്ന് ആദിത്യനാഥ് തീരുമാനിച്ചതിന് ശേഷം ആശ്വാസത്തിന്റെ നെടുവീർപ്പുണ്ടായോ എന്ന ചോദ്യത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്ഥാനാർത്ഥിയാക്കിയാലും ഒരു മാറ്റവും ഉണ്ടാകില്ലായിരുന്നുവെന്ന് പാണ്ഡെ ഉത്തരം നൽകി. ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി നേതാവായ പാണ്ഡെ 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ 2017-ൽ ഗുപ്തയോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
ബി.ജെ.പി സ്ഥാനാർത്ഥി ഗുപ്തയോട് തന്റെ സ്ഥാനാർത്ഥിത്വത്തിൽ ഒരു വിഭാഗം ആളുകൾക്ക് അതൃപ്തിയുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചോദിച്ചപ്പോൾ, " ഒരാളാക്ക് രാഷ്ട്രീയത്തിൽ എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല, എനിക്ക് എന്റെ കുടുംബത്തെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല, എന്നിരുന്നാലും, എനിക്ക് അത് പ്രവർത്തികമാക്കാൻ സാധിക്കും " എന്ന് മറുപടി നൽകി. യോഗി അയോധ്യയിൽ ഒരുപാട് വികസനം നടത്തിയെന്നും ബ്രാഹ്മണനെ മത്സരിപ്പിച്ച് ബിജെപി സർക്കാരിനോടുള്ള സവർണ അതൃപ്തി മുതലെടുക്കാനാണ് എസ്പി ശ്രമിക്കുന്നതെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
"ആളുകൾക്ക് ഇപ്പോൾ വികസനവും ജോലിയും വേണം." അയോധ്യയിലെ ജനങ്ങൾ ഇപ്പോൾ മന്ദിർ-മസ്ജിദ് വിഷയത്തിൽ നിന്ന് മാറി വികസനത്തെ കുറിച്ചും വികസനത്തെ കുറിച്ചും സംസാരിക്കുകയാണ്. "സുപ്രീം കോടതി വിധി വന്നിട്ട് രണ്ട് വർഷമായി. ക്ഷേത്രം-മസ്ജിദ് ഈ തെരഞ്ഞെടുപ്പിലെ ഒരു വിഷയമായി മാത്രം നിലനിൽക്കും, പക്ഷേ തിരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഏറ്റവും വലുതല്ല". സ്ഥലത്തെ പ്രമുഖ വ്യവസായി ഇഖ്ബാൽ അൻസാരി പറഞ്ഞു.












Click it and Unblock the Notifications