കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ അജിത്ത് ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്; ആരാധകര്‍ അംഗത്വമെടുത്തു, താരത്തിന്റെ പ്രതികരണം

Google Oneindia Malayalam News

Recommended Video

cmsvideo
അജിത്ത് ബിജെപിയിലേക്കില്ല | Oneindia Malayalam

ചെന്നൈ: സൂപ്പര്‍ താരം അജിത്ത് ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം. താരത്തിന്റെ ചില ആരാധകര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് വാര്‍ത്തകള്‍ വന്നത്. ഇതോടെ സത്യാവസ്ഥ അറിയാന്‍ ഒട്ടേറെ പ്രമുഖര്‍ താരവുമായി ബന്ധപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ ബിജെപി സ്വാധീനം ശക്തമാക്കാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് പുതിയ വാര്‍ത്ത.

എഐഎഡിഎംകെ പോലും ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന സൂചനകള്‍ വന്നിരുന്നു. രജനികാന്തിനെ ബിജെപിക്കൊപ്പം നിര്‍ത്താന്‍ കഠിനമായ പരിശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അജിത്തിനെ കുറിച്ച് വന്ന വാര്‍ത്തയോട് താരംതന്നെ പ്രതികരിച്ചു. സിനിമാ ലോകത്ത് വന്‍ചര്‍ച്ചയായ വിഷയം അജിത്തിന്റെ പ്രതികരണത്തോടെയാണ് ശമിച്ചത്....

സഖ്യസാധ്യതകള്‍ അസ്തമിച്ച ബിജെപി

സഖ്യസാധ്യതകള്‍ അസ്തമിച്ച ബിജെപി

തമിഴ്‌നാട്ടില്‍ നിന്ന് ബിജെപി പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടിയാണ് ജയലളിതയുടെ എഐഎഡിഎംകെ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന മേല്‍ജാതി സംവരണ ബില്ല് എഐഎഡിഎംകെയെ ബിജെപിയില്‍ നിന്ന് അകറ്റിയിരിക്കുന്നു. ഉത്തരേന്ത്യയില്‍ തിരിച്ചടി ലഭിച്ചേക്കാമെന്ന് കരുതുന്ന ബിജെപി പകരം കൂടുതല്‍ സീറ്റുകള്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രജനികാന്തിനെ കൂടെ നിര്‍ത്താന്‍

രജനികാന്തിനെ കൂടെ നിര്‍ത്താന്‍

ഈ സാഹചര്യത്തില്‍ എഐഎഡിഎംകെയുടെ പുറത്ത് നിന്നുള്ള പിന്തുണ കൂടി ലഭിക്കില്ലെന്ന് സൂചനകള്‍ വന്നതോടെയാണ് നടന്‍ രജനികാന്തിനെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിച്ചത്. പക്ഷേ, അദ്ദേഹം ആര്‍ക്കും പിടികൊടുക്കാതെ നില്‍ക്കുന്നു. ചില വേളകളില്‍ മോദിയുടെ പ്രവര്‍ത്തനത്തെ പുകഴ്ത്തുന്നതിനൊപ്പം തന്നെ മറിച്ചുള്ള അഭിപ്രായവും രേഖപ്പെടുത്തുന്നു.

അജിത്തിന്റെ ആരാധകര്‍ ബിജെപിയില്‍

അജിത്തിന്റെ ആരാധകര്‍ ബിജെപിയില്‍

അതിനിടെയാണ് തമിഴ് സൂപ്പര്‍ താരം അജിത്ത് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം വന്നിരിക്കുന്നത്. താരത്തിന്റെ പ്രധാനപ്പെട്ട ചില ആരാധകര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ഈ വാര്‍ത്തകള്‍ക്ക് ഇടംനല്‍കിയത്. ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിലിസായ് സുന്ദര്‍രാജന്റെ അധ്യക്ഷതയിലായിരുന്നു ആരാധകരുടെ ബിജെപി പ്രവേശം.

അജിത്തിനെ പുകഴ്ത്തി ബിജെപി

അജിത്തിനെ പുകഴ്ത്തി ബിജെപി

ഞായറാഴ്ചയാണ് അജിത്ത് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. അജിത്തിനെ പുകഴ്ത്തി ബിജെപി അധ്യക്ഷ സംസാരിച്ചതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ടു. ബിജെപി ഒട്ടേറെ സിനിമാ താരങ്ങളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. താരങ്ങളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ ബോളിവുഡില്‍ ബിജെപി നീക്കം നടത്തുന്നുണ്ട്.

മാധുരിയും കരീനയും

മാധുരിയും കരീനയും

മാധുരി ദീക്ഷിത് ഉള്‍പ്പെടെയുള്ള ചില ബോളിവുഡ് താരങ്ങളെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്നാണ് വിവരം. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് മാധുരിയെ മല്‍സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് കരീന കപൂറിനെ രംഗത്തിറക്കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു.

പ്രധാന ചര്‍ച്ചയായി

പ്രധാന ചര്‍ച്ചയായി

കേരളത്തിലും സമാനമായ നീക്കം ബിജെപി നടത്തുമെന്ന പ്രചാരണമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം വന്നിട്ടില്ല. സാഹചര്യങ്ങള്‍ ഇങ്ങനെ ഇരിക്കെയാണ് അജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിരിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് പ്രധാന വിഷയമായി മാറിക്കഴിഞ്ഞതോടെ അജിത്ത് തന്നെ വിശദീകരണക്കുറിപ്പ് ഇറക്കി.

 പ്രചാരണം തെറ്റ്

പ്രചാരണം തെറ്റ്

താന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തെറ്റാണെന്ന് അജിത്ത് പ്രസ്താവനയില്‍ പറയുന്നു. ബിജെപിയില്‍ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനയം മാത്രമാണ് തന്റെ ജോലിയെന്നും അജിത്ത് വിശദീകരിച്ചു.

ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ടു

ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ടു

തനിക്ക് രാഷ്ട്രീയ നിറം ചാര്‍ത്താന്‍ ചില നീക്കങ്ങള്‍ മുമ്പ് നടന്നിരുന്നു. ഇക്കാര്യം മനസിലാക്കി തന്റെ ഫാന്‍സ് ക്ലബ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിരിച്ചുവിട്ടതാണ്. തനിക്കോ തന്റെ ആരാധകര്‍ക്കോ രാഷ്ട്രീയം നിറം നല്‍കുന്നതിനോട് യോജിക്കുന്നില്ലെന്നും അജിത്ത് വാര്‍ത്താ കുറിപ്പില്‍ വിശദമാക്കി.

 ഈ ഘട്ടത്തില്‍ ശരിയല്ല

ഈ ഘട്ടത്തില്‍ ശരിയല്ല

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഇത്തരം ഘട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വരുന്നത് ശരിയല്ല. തെറ്റായ സന്ദേശമാണ് ഇത് ജനങ്ങള്‍ക്ക് നല്‍കുക. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അജിത്ത് വിശദമാക്കി.

തനിക്കുള്ള ഏക രാഷ്ട്രീയം ബന്ധം ഇതാണ്

തനിക്കുള്ള ഏക രാഷ്ട്രീയം ബന്ധം ഇതാണ്

രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. തനിക്കുള്ള ഏക രാഷ്ട്രീയ ബന്ധം വരി നിന്നു വോട്ട് ചെയ്യുക എന്നത് മാത്രമാണ്. അതില്‍ കവിഞ്ഞ ഒരു ബന്ധം തനിക്കില്ല. ഒരു പൗരന്‍ എന്ന നിലയിലാണ് വോട്ടുകള്‍ രേഖപ്പെടുത്തുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും അജിത്ത് വിശദമാക്കി.

തമിഴ് രാഷ്ട്രീയവും സിനിമയും

തമിഴ് രാഷ്ട്രീയവും സിനിമയും

സിനിമാ രംഗത്ത് നിന്ന് ഒട്ടേറെ പേര്‍ രാഷ്ട്രീയത്തിലെത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രമുഖരായ പലരും സിനിമയില്‍ ശോഭിച്ചവരായിരുന്നു. അജിത്ത് തമിഴ് സിനിമാ മേഖലയില്‍ വളരെ അധികം ശ്രദ്ധിക്കപ്പെടുന്ന ഒരു താരമാണ്. അതുകൊണ്ടുതന്നെയാണ് താരത്തെ കുറിച്ചുള്ള പ്രചാരണത്തിന് അദ്ദേഹം നേരിട്ട് പ്രതികരണം അറിയിച്ചത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പിന്; ബിജെപി മന്ത്രിയും കൂട്ടരും കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചനമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പിന്; ബിജെപി മന്ത്രിയും കൂട്ടരും കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന

English summary
'Voting My Only Connection to Politics': Actor Ajith Denies Joining BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X