ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
ദില്ലി: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആസാമിലെ തേസ്പൂര്‍, കലിയാബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കീംപൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ത്രിപുര വെസ്റ്റ് മണ്ഡലത്തിലുമാണ് ഇന്ന് (7-04-2014, തിങ്കള്‍) വോട്ടെടുപ്പ് നടക്കുന്നത്.
അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മകന്‍ ഗൗരവ് ഗോഗോയ് യാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നവരില്‍ പ്രമുഖന്‍. ജോര്‍ഹട്ട് മണ്ഡലത്തിലെ രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരും അസമില്‍ തിങ്കളാഴ്ച ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ബിജോയ് കൃഷ്ണ ഹാന്‍ഡിക്കും ബി ജെ പിയുടെ കബീന്ദ്ര പുരകായസ്ഥയും.

മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ അസമില്‍ ഉള്‍ഫ തീവ്രവാദികളുള്‍പ്പടെ ആരും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല. എന്നാല്‍ ഉള്‍ഫയും ബോഡോ നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ടും രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസുകാര്‍ക്കുമെതിരെ ആക്രമണം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കനത്ത സുരക്ഷയിലാണ് അസമില്‍ വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. അരുണാചല്‍ പ്രദേശിലെയും മേഘാലയിലെയും രണ്ടുവീതം മണ്ഡലങ്ങളിലും മണിപൂര്‍, മിസോറം, നാഗലാന്റ് എന്നിവിടങ്ങളിലെ ഓരോ മണ്ഡലത്തിലുമാണ് ബുധനാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിലെ 92 മണ്ഡലങ്ങളിലാണ് ഏപ്രില്‍ പത്ത്, വ്യാഴാഴ്ച മൂന്നാം ഘട്ടവോട്ടെടുപ്പ് നടക്കുന്നത്. പ്രചാരണ പരിപാടികള്‍ ചൊവ്വാഴ്ച അവസാനിക്കും.












Click it and Unblock the Notifications