കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി ഉപതിരഞ്ഞെടുപ്പ്: ഗൊരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയ്ക്ക് വിധിയെഴുത്ത്

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രാജിവെച്ച ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇതിന് പുറമേ ബീഹാറിലെ അരാരിയ ലോക്സഭാ മണ്ഡലത്തിലും ജഹാനാബാദ്, ബാബുവ നിയമസഭാ മണ്ഡലങ്ങളിലും ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലാണ് മത്സരം നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അ‍ഞ്ചുവരെയാണ് വോട്ടെടുപ്പ്. ഫുല്‍പൂരില്‍ 793 പോളിംഗ് സെന്ററുകളും 2,059 പോളിംഗ് ബൂത്തുകളുമാണുള്ളത്. ഗൊരഖ്പൂരില്‌‍ 970 പോളിംഗ് സെന്ററുകളും 2,141 പോളിംഗ് ബൂത്തുകളുമാണുള്ളത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലും ഫുല്‍പൂരിലും സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൊരഖ്പൂരില്‍ ബിജെപിയുടെ ഉപേന്ദ്ര ശുക്ലയും സമാജ് വാദി പാര്‍ട്ടിയുടെ നാഗേന്ദ്രപ്രതാപ് സിംഗും തമ്മിലാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി സുരീഫ കരിം ആണ് മത്സരിക്കുന്നത്. ഫുല്‍പൂരില്‍ 22 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കൗശലേന്ദ്രസിംഗ് പാട്ടീല്‍( ബിജെപി), സമാജ് വാദി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവീണ്‍ നിഷാദും കോണ്‍ഗ്രസിന് വേണ്ടി മനീഷ് മിശ്രയുമാണ് മത്സരിക്കുന്നത്. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയ്ക്കുള്ള പരീക്ഷണമാണ് അക്ഷരാര്‍ത്ഥത്തില്‍ യുപിയിലെ രണ്ട് മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ്.

വിജയം സമാജ് വാദി പാര്‍ട്ടിയ്ക്കൊപ്പം?

ഗൊരഖ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വിസ്മയിപ്പിക്കുന്നതായിരിക്കുമെന്നും സമാജ് വാദി പാര്‍ട്ടി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിജെപിയുടെ പരാജയത്തിനുള്ള സമയമായെന്നുമാണ് എസ് പി നേതാവ് അവകാശപ്പെടുന്നത്. ഖൊരഖ്പൂരില്‍ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായിരിക്കുമെന്നും ബിഎസ്പിയുടെ പിന്തുണ ലഭിക്കുന്നതോടെ പാർട്ടി വിജയിക്കുമെന്നും നേതാവ് അവകാശപ്പെടുന്നു.

യോഗിയുടെ മണ്ഡലം കൈവിട്ടുപോകും

അഞ്ച് തവണ ബിജെപി സ്ഥാനാർത്ഥി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരഖ്പൂർ മണ്ഡലത്തിൽ ഉപേന്ദ്ര ശുക്ലയാണ് മത്സരിക്കുന്നത്. പ്രവീണ്‍ കുമാര്‍ നിഷാദിനെയാണ് സമാജ് വാദി പാര്‍ട്ടി സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. ഉപേന്ദ്ര ശുക്ല ബിജെപിയ്ക്ക് വേണ്ടിയും സുഹിത ചാറ്റര്‍ജി കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കും. അതേസമയം ഫില്‍പൂരില്‍ നാഗേന്ദ്ര സിംഗ് പട്ടേല്‍ എസ്പിയ്ക്ക് വേണ്ടിയും കൗശലേന്ദ്ര സിംഗ് ബിജെപിയ്ക്ക് വേണ്ടിയും ജനവിധി തേടും. മനീഷ് മിശ്രയാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്.

സമാജ് വാദി പാര്‍ട്ടിയ്ക്ക് ബിഎസ്പിയുടെ പിന്തുണ

ബിഎസ്പി സമാജ് വാദി പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സമാജ് വാദി പാര്‍ട്ടി പിന്തുണയ്ക്കുന്നതിന് തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ധാരണയിലെത്തിയതായി മായാവതി വ്യക്തമാക്കി. യുപി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബിഎസ്പിയും പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഎസ്പിയുടെ അധിക ചുമതലയുള്ള ഘനശ്യാം ഖര്‍വാറാണ് ഖൊരഖ് പൂരില്‍ നിന്നുള്ള എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദിനും ഫുല്‍പൂര്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര സിംഗ് പട്ടേലിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പിന്തുണ മാത്രം.. സഖ്യമില്ല

പിന്തുണ മാത്രം.. സഖ്യമില്ല

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സമാജ് വാദി പാര്‍ട്ടി പിന്തുണയ്ക്കുന്നതിന് തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ധാരണയിലെത്തിയതായി മായാവതി വ്യക്തമാക്കി. യുപി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ബിഎസ്പിയും പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഎസ്പിയുടെ അധിക ചുമതലയുള്ള ഘനശ്യാം ഖര്‍വാറാണ് ഖൊരഖ് പൂരില്‍ നിന്നുള്ള എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദിനും ഫുല്‍പൂര്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര സിംഗ് പട്ടേലിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾമാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ

<strong>പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!</strong>പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!

English summary
Voting started held tomorrow for bypolls to Lok Sabha seats of Phulpur and Gorakhpur, a stronghold of Uttar Pradesh chief minister Yogi Adityanath, with a riveting triangular contest on the cards after Mayawati-led BSP extended support to Samajwadi Party to take on the BJP, while the Congress joined the fray on its own.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X