കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരക്ക് കുത്തിയാലും കൈപ്പത്തിക്ക് പോകുന്ന യന്ത്രം

Google Oneindia Malayalam News

പുനെ: ഏത് സ്ഥാനാര്‍ഥിക്ക് കുത്തിയാലും കോണ്‍ഗ്രസിന് മാത്രം വോട്ട് പോകുന്ന വോട്ടിംഗ് യന്ത്രം കൗതുകമായി. കൗതുകം മാത്രമല്ല, രാവിലെ മുതല്‍ ക്യൂ നിന്ന് യന്ത്രത്തിനടുത്തെത്തിയ നാട്ടുകാര്‍ രോഷാകുലരായതോടെ വോട്ടിംഗും നിര്‍ത്തി വെക്കേണ്ടി വന്നു. പുനെയിലെ ശാംറാവു കല്‍മാഡി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം.

ശാംറാവു കല്‍മാഡി സ്‌കൂളിലെ ഇരുനൂറ്റി അറുപത്തി മൂന്നാം നമ്പര്‍ വോട്ടിംഗ് മെഷീനാണ് വോട്ടര്‍മാരുടെ കണക്കു കൂട്ടല്‍ തെറ്റിച്ചത്. പുനെ സ്വദേശിയായ ബിംബ നാഗര്‍മാത എന്നയാളാണ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് ആദ്യം പരാതി പറഞ്ഞത്. മറ്റൊരു സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ലൈറ്റ് തെൡയുകയായിരുന്നു.

vote

രാവിലെ ഏഴരയ്ക്കാണ് ശാംറാവു കല്‍മാഡി സ്‌കൂളില്‍ വോട്ടിംഗ് തുടങ്ങിയത്. വോട്ടിംഗ് മെഷിന്റെ തകരാറ് മനസിലാകുമ്പോഴേക്കും 28 പേര്‍ വോട്ട് ചെയ്തുകഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വേഗം തന്നെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. ഏതാണ്ട് ഒന്നരമണിക്കൂറോളം നേരെ വോട്ടിംഗ് യന്ത്രം മാറ്റിവെക്കാന്‍ വേണ്ടി ചെലവായി.

യന്ത്രം മാറ്റിവെക്കാനെടുത്ത അത്രയും സമയം വോട്ടെടുപ്പ് നീട്ടിക്കിട്ടണമെന്ന് ആള്‍ക്കാര്‍ ആവശ്യപ്പെട്ടു. രാത്രി എട്ടര വോട്ട് ചെയ്യാന്‍ അനുവാദം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആദ്യം വോട്ട് ചെയ്ത 28 പേരെ വീണ്ടും വോട്ട് ചെയ്യാനായി അനുവദിച്ചു. 121 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്ന അഞ്ചാം ഘട്ടത്തില്‍ പല സ്ഥലങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ പണി മുടക്കിയതായി റിപ്പോര്‍ട്ടുണ്ട്.

English summary
Electronic voting machine reportedly transferred all votes to the Congress, replaced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X