കോൺഗ്രസിന് കൈ കൊടുക്കാൻ വിഎസിനും സമ്മതം? സീതാറാം യെച്ചൂരിക്ക് പൂർണ്ണ പിന്തുണ...
യെച്ചൂരിയുടെ നിലപാടിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന രീതിയിലാണ് വിഎസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റി യോഗത്തിൽ അഭിപ്രായം പറഞ്ഞത്.
ദില്ലി: വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിന് കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന യെച്ചൂരിയുടെ നിലപാടിന് വിഎസിന്റെ പിന്തുണ. ദില്ലിയിൽ നടന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് യെച്ചൂരിയുടെ അഭിപ്രായത്തെ വിഎസ് പിന്തുണച്ചത്.
വർഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. യെച്ചൂരിയുടെ നിലപാടിനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന രീതിയിലാണ് വിഎസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റി യോഗത്തിൽ അഭിപ്രായം പറഞ്ഞത്.

വർഗീയ ഫാസിസ്റ്റുകളാണ് ഇന്ത്യയിന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് തടയുന്നതിന് മതേതര ബദലിന് രൂപം നൽകേണ്ടത് അനിവാര്യമാണെന്നാണ് വിഎസ് അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടത്.
ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനാണ് സിപിഐഎം ഊന്നൽ നൽകേണ്ടത്. ഇതിലൂടെ മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായ പാർട്ടിയാണ് സിപിഐഎമ്മെന്ന് തെളിയിക്കണമെന്നും വിഎസ് കേന്ദ്ര കമ്മിറ്റി യോഗത്തിൽ പറഞ്ഞു.












Click it and Unblock the Notifications