യെച്ചൂരിയ്ക്ക് വിഎസിന്റെ വക 'ബെസ്റ്റ് ഓഫ് ലക്ക്' ... അപ്പോള്‍ കളിമാറുമോ?
വിശാഖപട്ടണം: ഇനി വരുന്ന കേന്ദ്ര കമ്മിറ്റിയില്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ ഇല്ലാതായാല്‍ പിന്നെ സംസ്ഥാന സമിതിയിലും ഉണ്ടാകുമോ എന്ന് പറയാന്‍ പറ്റില്ല. സത്യം പറഞ്ഞാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ വിഎസിന്റേത്.
വിഎസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തില്‍ ഏറ്റവും പ്രിയം സീതാറാം യെച്ചൂരിയെ ആണ്. എന്നും വിഎസിന് വേണ്ടി ശക്തമായ നിലകൊണ്ട കേന്ദ്ര നേതാവാണ് അദ്ദേഹം. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് ഇറങ്ങിപ്പോയപ്പോഴും യെച്ചൂരി മൃദു സമീപനമാണ് വിഎസിനോട് എടുത്തത്.

അങ്ങനെയുള്ള സീതാറാം യെച്ചൂരിയാണ് ഇത്തവണ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. യെച്ചൂരിയ്ക്ക് വിഎസ് വിജയാശംസകള്‍ നേരുകയും ചെയ്തു. വിശാഖപട്ടണത്തിലെ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങവേയായിരുന്നു ഇത്.

കേരളത്തിലെ നേതാക്കളില്‍ മിക്കവരും യെച്ചൂരി ജനറല്‍ സെക്രട്ടറി ആകുന്നതില്‍ വിയോജിപ്പുളളവരാണ്. അവര്‍ക്ക് പ്രിയം എസ് രാമചന്ദ്രന്‍ പിള്ളയെ ആണ്.
പാര്‍ട്ടി നേതൃത്വത്തിലേക്ക് യുവാക്കള്‍ വരണം എന്നാണ് വിഎസ് പറയുന്നത്. വിഎസിന്റെ പെട്ടെന്നുള്ള വിജയാശംസകള്‍ യെച്ചൂരിയേയും ഞെട്ടിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ചായിരുന്നു വിഎസിന്റെ പ്രകടനം. പിന്നീട് മാധ്യമങ്ങളോട് വിഎസ് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.












Click it and Unblock the Notifications