വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകേണ്ട; വിധി സ്റ്റേ ചെയ്ത് കോടതി
തിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശ്വാസം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധി വിചാരണ കോടതി സ്റ്റേ ചെയ്തു. 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത്.

2013 ജൂലായ് 6 ന് ഒരു ചാനല്‍ അഭിമുഖത്തില്‍ വെച്ചായിരുന്നു വിഎസ് അച്ചുതാനന്ദന്‍ ഉമ്മൻചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. സോളാര്‍ കമ്പനിയുടെ പിറകില്‍ ഉമ്മന്‍ചാണ്ടിയാണെന്നും സരിതാ നായരെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോടികള്‍ തട്ടിയെന്നുമായിരുന്നു വിഎസിന്റെ ആരോപണം. തുടർന്ന് 2014 ലായിരുന്നു ഉമ്മൻചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്.
പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരുകോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങള്‍ കോടതിയിൽ തെളിയിക്കാൻ അച്യുതാനന്ദന് സാധിച്ചിരുന്നു. ഇതോടെ പത്തു ലക്ഷം രൂപ ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഇക്കഴിഞ്ഞ ജനവരിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കുകയായിരുന്നു.
തുടർന്ന് വിധിയെ ചോദ്യം ചെയ്ത് വിഎസ് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications