കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല; മണിക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം

Google Oneindia Malayalam News

Recommended Video

cmsvideo
മണിയാശാന് ബല്‍റാമിന്റെ കിടിലന്‍ മറുപടി | Oneindia Malayalam

കൊച്ചി: സംസ്ഥാന സര്‍ക്കാറിന് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായെന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഡാം തുറന്നു വിട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

<strong>ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം</strong>ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം

ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി നല്‍കുന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വൈദ്യുതി മന്ത്രി എംഎം മണിയോട് പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തരോട് വളരെ ക്ഷുഭിതനായിട്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

എംഎം മണി

എംഎം മണി

'എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ' എന്ന് ആക്രോശിച്ച എംഎം മണി മേലാൽ എന്‍റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു.

വിടി ബല്‍റാം എംഎല്‍എ

വിടി ബല്‍റാം എംഎല്‍എ

മണിയുടെ പ്രതികരണത്തിലും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിടി ബല്‍റാം എംഎല്‍എ നടത്തുന്നത്. ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ലെന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

എത്ര ധിക്കാരത്തോടെ

എത്ര ധിക്കാരത്തോടെ

എത്ര ധിക്കാരത്തോടെയാണ് പൊതുജനങ്ങളുടെ ചെലവിൽ മന്ത്രിയായി ഇരിക്കുന്ന ഈ സിപിഎമ്മുകാരൻ ഒരു വനിതാ മാധ്യമപ്രവർത്തകയോട് തട്ടിക്കയറുന്നത്! "പോ... പോകാൻ പറഞ്ഞാൽ പോണം... മേലാൽ എന്റെ വീട്ടിൽ കേറിപ്പോകരുത്" എന്നൊക്കെപ്പറഞ്ഞ് ആട്ടിപ്പായിക്കുന്നത് ജനങ്ങൾക്കറിയാൻ അവകാശമുള്ള ഒരു പൊതു വിഷയത്തിൽ ഉത്തരവാദപ്പെട്ട ഭരണാധികാരിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകരേയാണ്.

തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല

തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല

ആട്ടിയിറക്കുന്നത് ഇദ്ദേഹത്തിന്റെ തറവാട്ടുവീട്ടിൽ നിന്നൊന്നുമല്ല, മന്ത്രി എന്ന നിലയിൽ നൽകിയ ഔദ്യോഗിക വസതിയിൽ നിന്നാണ്. ഇവരെയൊക്കെ സഹിക്കേണ്ടുന്ന എന്ത് ഗതികേടാണ് ഈ സംസ്ഥാനത്തെ ജനങ്ങൾക്കുള്ളത്?

മഹാപ്രളയമാക്കി മാറ്റിയത്

മഹാപ്രളയമാക്കി മാറ്റിയത്

പ്രളയത്തെ ഈ മട്ടിലുള്ള ഒരു മഹാപ്രളയമാക്കി മാറ്റിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ അപാകതയുമാണെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയവരെയെല്ലാം അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാനായിരുന്നു സിപിഎമ്മുകാരും പിണറായി ഭക്ത്കളും തുടക്കം മുതൽ തന്നെ രംഗത്ത് വന്നിരുന്നത്.

അമിക്കസ് ക്യൂറി റിപ്പോർട്ട്

അമിക്കസ് ക്യൂറി റിപ്പോർട്ട്

എന്നാൽ പ്രതിപക്ഷം മുതൽ ഇ ശ്രീധരൻ വരെ നിരവധി പേർ പ്രകടിപ്പിച്ച ആശങ്കകളെല്ലാം ശരിവക്കുന്ന തരത്തിലാണ് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി നൽകിയിരിക്കുന്ന റിപ്പോർട്ട്.

പിണറായി വിജയനും സർക്കാരും

പിണറായി വിജയനും സർക്കാരും

400 ലേറെ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയ, കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ, പതിനായിരക്കണക്കിനാളുകളെ വഴിയാധാരമാക്കിയ ഒരു വലിയ ദുരന്തത്തേക്കുറിച്ച് ഔദ്യോഗികമായ ഒരു അന്വേഷണം പോലും നടത്താൻ കൂട്ടാക്കാത്ത നിർബ്ബന്ധ ബുദ്ധിയാണ് പിണറായി വിജയനും സർക്കാരും ഇതുവരെ പ്രദർശിപ്പിച്ചിരിക്കുന്നത്.

മറുപടി പറഞ്ഞേ പറ്റൂ

മറുപടി പറഞ്ഞേ പറ്റൂ

ജനാധിപത്യം നിലനിൽക്കുന്ന ഏതൊരു സമൂഹത്തിലും ഇത്തരമൊരു പിടിവാശിയും ധിക്കാരവും അംഗീകരിക്കപ്പെടുമെന്ന് തോന്നുന്നില്ല. പ്രളയ ദുരന്തം സമഗ്രമായി അന്വേഷിച്ചേ പറ്റൂ. ഈ നാടിനെ തകർത്തതാരാണെങ്കിലും മറുപടി പറഞ്ഞേ പറ്റൂവെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു

രമേശ് ചെന്നിത്തലയും

രമേശ് ചെന്നിത്തലയും

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. 480 പേരുടെ ജീവനെടുത്ത ഈ മഹാദുരന്തത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.

കഴിവില്ലായ്മയും പിടിപ്പുക്കേടും

കഴിവില്ലായ്മയും പിടിപ്പുക്കേടും

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലൂടെ പ്രളയകാലത്ത് യുഡിഎഫ് സ്വീകരിച്ച നിലപാടുകളും ശരിയാണെന്ന് തെളിയിച്ചു. സര്‍ക്കാരിന്‍റെ കഴിവില്ലായ്മയും പിടിപ്പുക്കേടുമാണ് ഇത്ര വലിയ ദുരുന്തത്തിന് വഴി തെളിയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
vt balram against mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X