Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ബല്‍റാമിനെ ആക്രമിക്കുന്നു? ഇതാ ഉത്തരം! ഇത് സത്യമാണോ ബല്‍റാമേ?

സി പി എം നേതാവ് പിണറായി വിജയനെ വിമര്‍ശിച്ചത് കൊണ്ട് മാത്രമല്ല വി ടി ബല്‍റാം എം എല്‍ എയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പൊങ്കാല നടക്കുന്നത്. അങ്ങനെ ആരെങ്കിലും കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റി. വിജയനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബല്‍റാമിനെ അസഭ്യം പറഞ്ഞത് ചില പിണറായി ഭക്തന്മാര്‍ മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ സംഗതി അവിടന്നും വിട്ടുപോയ ലക്ഷണമാണ്.

വി ടി ബല്‍റാമിന്റേത് എന്ന പേരില്‍ പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സ്‌ക്രീന്‍ഷോട്ടാണ് കഥയിലെ വില്ലന്‍. ഐ എന്‍ സി ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വി ടി ബല്‍റാം ഇട്ടു എന്ന പറയുന്ന ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. സി പി എമ്മിനെ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായി സ്ഥാപിക്കാന്‍ എല്ലാവരും മുന്നോട്ട് വരണം എന്ന് ആഹ്വാനം ചെയ്യുന്നതാണ് ഈ പോസ്റ്റ്. ഇത് ഫേസ്ബുക്കില്‍ തലങ്ങും വിലങ്ങും പ്രചരിക്കുകയാണ് ഇപ്പോള്‍. വിശദമായി കാണൂ...

പോസ്റ്റ് യഥാര്‍ഥമാണോ

പോസ്റ്റ് യഥാര്‍ഥമാണോ

ഇതാണ് വി ടി ബല്‍റാം ഐ എന്‍ സി ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇട്ടതായി പറയപ്പെടുന്ന പോസ്റ്റ്. വി ടി ബല്‍റാമിനെ പോലെ ഒരു എം എല്‍ എ ഇത്രയും അധപതിച്ച രീതിയില്‍ ഒരു ആഹ്വാനം ചെയ്യുമോ എന്നതാണ് സംശയം. ഈ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നതോടെ ഫേസ്ബുക്കിലും മറ്റും ബല്‍റാമിനെതിരെ രോഷം അണപൊട്ടുകയാണ്.

ബല്‍റാം ഒരു ഗജഫ്രോഡ്

ബല്‍റാം ഒരു ഗജഫ്രോഡ്

വി എം സുധീരന്‍ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ ഏറ്റവും വലിയ ഫ്രോഡ്് വി ടി ബല്‍റാമാണ് എന്നാണ് പലരും പറയുന്നത്. സ്വന്തം സഹപ്രവര്‍ത്തകന്റെ രക്തക്കറ ഭൂമിയില്‍ നിന്ന് മായുന്നതിനു മുന്നേ ഇത് ചെയ്ത താങ്കളെ മനുഷ്യന്‍ എന്ന് വിളിക്കാന്‍ പോലും തോന്നുന്നില്ല എന്നും പോസ്റ്റിനോട് പ്രതികരിക്കുന്നവരുണ്ട്.

മിണ്ടരുത്, ബ്ലോക്കലാണ് പണി

മിണ്ടരുത്, ബ്ലോക്കലാണ് പണി

ഫേസ്ബുക്കികെ ഏറ്റവും വലിയ ബ്ലോക്ക് ആപ്പീസര്‍ ആണു വി ടി ബല്‍റാം എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. തന്നെ വിമര്‍ശിക്കുന്നവരെ നേരെ ബ്ലോക്കാപ്പീസില്‍ എടുക്കും....എന്നിട്ട് അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും ജനാതിപത്യാവകാശത്തെ പറ്റിയും ഖോരഘോരം പ്രസംഗിക്കും. സുധീരന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രെസ്സിലെ കാപട്യക്കാരന്‍ രണ്ടാമനാണു കക്ഷി - ഒരു വിമര്‍ശനം ഇങ്ങനെ

എന്തൊരു ഇരവാദം കാവിലമ്മേ

എന്തൊരു ഇരവാദം കാവിലമ്മേ

യുവ കോണ്‍ഗ്രസ് നേതാവിന്റെ ഇരവാദം കൂടി താങ്ങാനുള്ള ശക്തി തരൂ കാവിലമ്മേ എന്ന് കിരണ്‍ തോമസ് ഫേസ്ബുക്കില്‍ എഴുതുന്നു. ഇഷ്ടം പോലെ ആളുകള്‍ ഇവിടെ വി ടി ബല്‍റാമിനെ കീറിമുറിച്ച് പരിശോധിക്കുന്നുണ്ട്.

സഹതാപംപോലും തോന്നുന്നില്ല

സഹതാപംപോലും തോന്നുന്നില്ല

ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ ചോദിച്ചു വാങ്ങീട്ട്, ഇപ്പോള്‍ വഴുതനങ്ങ വേണ്ടാ, ചുണ്ടങ്ങ ഫ്രീ ആയിട്ട് തന്നതാണെന്നു പറഞ്ഞു കരയുകയാണ് പുള്ളി... എന്നാണ് ഇവിടെ ഒരു കമന്റ്. പിന്നെങ്ങനെ സഹതാപമെങ്കിലും തോന്നും

എട്ടിന്റെ പണി കിട്ടിയത് ആര്‍ക്ക്

എട്ടിന്റെ പണി കിട്ടിയത് ആര്‍ക്ക്

നമ്മള്‍ക്കിങ്ങനെതന്നെ കിട്ടണം, സുരേന്ദ്രന്‍ - ബലറാം സൈബര്‍ പോരാട്ടത്തില്‍ ബാലറാമിന് ഏറ്റവും കൂടുതല്‍ സപ്പൊര്‍ട്ട് കൊടുത്തത് സി.പി.എംകാരായിരുന്നു. അര സംഘികളായ കോണ്‍ഗ്രസുകാര്‍ മനസ്സുകൊണ്ട് സുരേന്ദ്രനെ സപ്പോര്‍ട്ട് ചെയ്ത് മിണ്ടാതിരുന്നു. ഇപ്പോ ദാ.., ഇഷ്ട്ടന്‍ അതിന്റെ കൂലി വാരിക്കോരി തരുന്നു - മറ്റൊരു കമന്റ്.

സംഗതി സത്യം തന്നെ

സംഗതി സത്യം തന്നെ

ഐ എന്‍ സി ഓണ്‍ലൈന്‍ എന്ന കോണ്‍ഗ്രസ് അനുഭാവികളുടെ ഗ്രൂപ്പില്‍ ഞാനിട്ട ഈ പോസ്റ്റിലെ ഓരോ വാക്കും എന്റേത് തന്നെയാണു. പക്ഷേ, എന്തോ വലിയ ഒരു രഹസ്യം ചോര്‍ന്നുകിട്ടിയ മട്ടില്‍ സൈബര്‍ സഖാക്കള്‍ പൊക്കിക്കൊണ്ടുനടക്കാന്‍ മാത്രം അതിലെന്താണുള്ളത് എന്ന് മനസ്സിലാവുന്നില്ല - എന്ന് മറ്റൊരു പോസ്റ്റ് കൂടി ഇട്ട് വി ടി ബല്‍റാം ഈ വാക്കുകള്‍ തന്റേതാണ് എന്ന് സ്ഥിരീകരിച്ചു. ബല്‍റാമിന്റെ വാക്കുകളിലൂടെ...

എന്തിനാണ് അത് ചെയ്തത്

എന്തിനാണ് അത് ചെയ്തത്

വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതോടൊപ്പം എന്റെ പാര്‍ട്ടിക്ക് വേണ്ടി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്താനുള്ള ദൗത്യവും ഞാന്‍ പലപ്പോഴും ഏറ്റെടുക്കാറുണ്ട്. സമീപദിവസം നടന്ന ഒരു കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സ് സ്ഥിരമായി പരസ്പരം തമ്മിലടിച്ച് കൊല്ലുന്നവരുടെ പാര്‍ട്ടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് നടന്നപ്പോള്‍ അതങ്ങനെയല്ല എന്ന വസ്തുത ജനസമക്ഷം അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഞാനടക്കം ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമുണ്ട്.

സിപിഎമ്മിന്റെ ട്രാക്ക് റെക്കോര്‍ഡ് മോശം

സിപിഎമ്മിന്റെ ട്രാക്ക് റെക്കോര്‍ഡ് മോശം

അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തിലും സ്വന്തം പാര്‍ട്ടിക്കാരെത്തന്നെ കൊലപ്പെടുത്തിയ കാര്യത്തിലും കോണ്‍ഗ്രസ്സിനേക്കാള്‍ എത്രയോ മോശപ്പെട്ട ട്രാക്ക് റെക്കോഡ് ഉള്ള ഒരു പാര്‍ട്ടിയാണു സി.പി.എം. എന്ന യാഥാര്‍ത്ഥ്യം തെളിവ് സഹിതം സ്ഥാപിച്ചെടുക്കണം എന്നത് എന്റെ സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നതില്‍ എന്ത് അപാകതയാണുള്ളത്!

നുണ പറഞ്ഞില്ലല്ലോ

നുണ പറഞ്ഞില്ലല്ലോ

അതിനാവശ്യമായ വിവരശേഖരണം നടത്തി വിശ്വസനീയമായ രീതിയില്‍ അത് പ്രചരിപ്പിക്കാനാണു ഞാന്‍ ആവശ്യപ്പെട്ടത്, അല്ലാതെ ഇക്കാര്യത്തില്‍ എന്തെങ്കിലും നുണപ്രചരണം നടത്താനോ എന്റെ പോസ്റ്റിനു ലൈക്ക് കൂട്ടാനോ എതിര്‍ത്ത് പോസ്റ്റിടുന്നവരെ തിരിച്ച് അങ്ങോട്ട് തെറിവിളിച്ച് ഓടിക്കാനോ ആയിരുന്നില്ലല്ലോ?

കോണ്‍ഗ്രസ് അല്ല സി പി എം

കോണ്‍ഗ്രസ് അല്ല സി പി എം

കൊലപാതകരാഷ്ട്രീയത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും സി പി എമ്മിന്റേയും നിലപാടുകളിലുള്ള വ്യത്യസ്തത ആയിരിക്കണം പ്രചരണത്തിന്റെ ഹൈലൈറ്റ് എന്ന എന്റെ അഭിപ്രായവും രഹസ്യമല്ല, എന്റെ തന്നെ പോസ്റ്റുകളിലൂടെ ഞാന്‍ ആവര്‍ത്തിച്ച് വിശദീകരിക്കാന്‍ ശ്രമിക്കാറുള്ളതും ഇതേ കാര്യമാണു. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച് തന്ന സി പി എംകാര്‍ക്കെതിരെ സി പി എം കാര്‍ തന്നെ നടത്തിയ അക്രമങ്ങളേക്കുറിച്ചുള്ള പേപ്പര്‍ കട്ടിംഗുകളാണു ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

ഇതിലെന്താണ് അപാകത

ഇതിലെന്താണ് അപാകത

വസ്തുതകളും തെളിവുകളും നിരത്തി ഇഷ്യു ബേസ്ഡ് ആയി സംസാരിക്കണം എന്നത് ഏതൊരാള്‍ക്കും സ്വീകരിക്കാവുന്ന നിര്‍ദ്ദേശമാണു. നിയമസഭക്കത്തും പുറത്തുമുള്ള പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രസംഗങ്ങളും മുന്‍കൂട്ടി എഴുതിത്തയ്യാറാക്കി വായിപ്പിക്കുന്ന സി പി എമ്മിനു സോഷ്യല്‍ മീഡിയയില്‍ ഞാന്‍ പോസ്റ്റിടുന്നതിനു മുന്‍പ് സഹപ്രവര്‍ത്തകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ എങ്ങനെയാണു അപാകത കാണാന്‍ കഴിയുക എന്ന് മനസ്സിലാവുന്നില്ല.

സിപിഎമ്മുകാര്‍ സൈബര്‍ ശശികള്‍

സിപിഎമ്മുകാര്‍ സൈബര്‍ ശശികള്‍

ഏതായാലും കണ്ടിടത്തെല്ലാം ഈ സ്‌ക്രീന്‍ ഷോട്ട് കൊണ്ടുപോയി പ്രചരണം നടത്തുന്ന സൈബര്‍ ശശികള്‍ ഞങ്ങള്‍ക്കിക്കാര്യത്തില്‍ മുന്നോട്ടുവെക്കാനുള്ള കോണ്‍ഗ്രസ്സി പി എം താരതമ്യം എല്ലാവരിലേക്കുമെത്തിക്കുന്നതില്‍ വലിയ പങ്കാണു വഹിച്ചുവരുന്നതെന്ന കാര്യത്തില്‍ ഒരുപാട് നന്ദിയുണ്ട്.

ബലരാമന്റെ താത്വികം

ബലരാമന്റെ താത്വികം

ബലരാമന്റെ വക താത്വികം എന്ന് പറഞ്ഞാണ് സി പി എം അനുകൂലികള്‍ പുതിയ പോസ്റ്റിനെ കളിയാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+