നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ, ഭര്‍ത്താവ് മുകേഷിന് ഇസഡ് കാറ്റഗറി സുരക്ഷ വേറെ!
മുംബൈ: വ്യവസായ ഭീമന് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ഇനി മുതല്‍ വി വി ഐ പി സുരക്ഷ. നിത അംബാനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന കേന്ദ്ര സുരക്ഷാസേനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നീക്കം. വൈ കാറ്റഗറി സുരക്ഷയാണ് 52 കാരിയായ നിത അംബാനിക്ക് ലഭിക്കുക. ഇവരുടെ സുരക്ഷാ കാര്യങ്ങള്‍ നോക്കാന്‍ ആയുധധാരികളായ പത്ത് സി ആര് പി എഫ് കമാന്‍ഡോകള്‍ കൂടെയുണ്ടാകും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക് ഇപ്പോള്‍ത്തന്നെ ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്. 2013ലാണ് മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന് പുറമേയാണ് നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരിക്കുന്നത്. കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് നിത അംബാനിക്ക് സുരക്ഷ അനുവദിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനത്തിനുള്ള മുഴുവന്‍ ചെലവും നിത അംബാനി തന്നെ വഹിക്കേണ്ടിവരും എന്നാണ് അറിയുന്നത്.

ഫോബ്സിന്റെ 2016 ലെ പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും കരുത്തയായ വ്യവസായിയാണ് നിത അംബാനി. ഐ എം ജി റിലയന്‍സ് അധ്യക്ഷയാണ് ഇവര്‍. ഐ പി എല്ലിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമയുമാണ്. ഇന്ത്യന്‍ ഫുട്ബോള്‍ സൂപ്പര്‍ ലീഗിലും സജീവമാണ് നിത അംബാനി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത കൂടിയാണ് 52 കാരിയായ നിത.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications